ഞാൻ രാമൻ

ദശരഥന്റെ മൂത്ത പുത്രൻ

കോശല പുരിയുടെ നേരവകാശി

പിതാവിന്റെ ഭാര്യമാരായ കൗസല്യ, കൈകേയി ,സുമിത്ര
ആദ്യ ഭാര്യയായ കൗസല്യയിൽ ജനിച്ചവൻ
രണ്ടാനമ്മയുടെ തന്മകൻ സ്‌നേഹം കൊണ്ട് പതിനാല് വർഷം കാട്ടിൽ കഴിയേണ്ടിവന്നവൻ

ഇങ്ങനെ എത്രയെത്ര വരകളാണ് പ്രീയ മഹർഷി വാത്മീകി ... താങ്കൾ എന്നെ കൊണ്ട് വരച്ചിട്ടത്
അങ്ങയോടാണ് എനിക്ക് ചോദിക്കാനുള്ളത്.

ഞാനെന്ന രാമനെ അങ്ങയുടെ ആദ്യ കാവ്യത്തിൽ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുവല്ലോ രാമനെന്ന എന്നെ ദൈവമായി അവതരിപ്പിച്ചതിലുള്ള എന്റെ അമർഷം ഞാൻ പങ്ക് വെക്കട്ടെ.

എന്നെ കേവലം ഹിന്ദു ദൈവമാക്കിയതിലാണ് പ്രതിഷേധം അതിന്റെ അനന്തരഫലം അന്യമതസ്ഥരുടെ ശത്രുവാകാൻ ഞാൻ ഇരയായി ഇത് എന്നോട് അങ്ങ് ചെയ്ത കൊടും ചതിയല്ലേ?

എന്നെ ക്രൂരകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതിന്റെ ആവശ്യമെന്തായിരുന്നു ഒന്നാമതായി താടകയെ വധിക്കാൻ പ്രേരിപ്പിച്ചു അതിന്റെ പേരിൽ എന്റെ മക്കളായ ലവ - കുശലന്മാർ എനിക്കെതിരെ കലഹിച്ചു സീതയെ അപഹരിച്ചതിന്റെ പേരിൽ ഭാരതീയ ഹനുമാരെയും കുടയെള്ളവരെയും
സംഘടിശക്തിയാക്കി രാവണന്റെ ലങ്ക ആക്രമിച്ചു ദശമുഖനായ രാവണനെ ഉന്മൂലനം ചെയ്തു പിന്നീട് എന്റെ ഭാര്യ സീതയെ വീണ്ടെടുത്തു അതിന് ശേഷം അഗ്‌നിശുദ്ധി വരുത്തിയ സീതയെ ചാരിത്ര വിശുദ്ധി സംശയത്തിൽ എന്നെ കൊണ്ട് അങ്ങ് പരിത്യജിപ്പിച്ചു ഒടുവിൽ എന്റെ ഭാര്യ കൊടുംവനത്തിൽ കഷ്ടപ്പെട്ടു ഞാൻ വിഭാര്യ നായിഗതികെട്ടു ഇങ്ങനെയൊക്കെ എന്നെ അങ്ങയുടെ ആദ്യ കാവ്യത്തിലൂടെ രാമനെന്ന എന്നെ നരക യാതന അനുഭവിക്കാൻ സൃഷ്ടിച്ചത് എന്തിനായിരുന്നു?

വാസ്തവത്തിൽ രാമനെന്ന കഥാപാത്രസൃഷ്ടിയിലൂടെ അങ്ങ് ചെയ്തത് മഹാ പാതകമായിരുന്നില്ലേ?

ഉത്തര പ്രദേശിലാണ് അയോദ്ധ്യ പൗരാണിക ഭാരതീയ മതേതര സങ്കൽപ്പം അവിടെ പുലർന് കണ്ടു അങ്ങനെയുള്ള ഒരു മതേതര ത്വ അദ്ധ്യാത്മിക സമൂഹത്തിൽ ഹൈന്ദവ ആവേശമായ രാമക്ഷേത്രങ്ങൾ അതാകട്ടെ നമ്മുടെ സനാതനമൂല്യങ്ങൾക്ക് മേലുള്ള അനീതിയല്ലേ?
എന്നെ കൊണ്ട് നിർവ്വഹിപ്പിക്കേണ്ടതിന്റെ ആവശ്യം അങ്ങേക്ക് ഉണ്ടായിരുന്നോ?

ഇന്നിപ്പോൾ രാമക്ഷേത്ര നിർമ്മാണവും, ഭൂമിപൂജയും വോട്ട് കച്ചവടമായി പരിണമിച്ചും എന്റെ പേരിലുള്ള ക്ഷേത്രം നിർമ്മച്ചതിലൂടെ നാല് ഘട്ടങ്ങളിലായി ഭാരതീയ ജനതാ പാർട്ടി അധികാരത്തി വന്നു. രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത മാർകിസ്റ്റ് വിപ്ലവകാരികളും ബിജെപി വിരുദ്ധ വോട്ട് ബാങ്കുകൾ ഉണ്ടാക്കി. പ്രിയങ്കയും രാഹുലും പിണറായി വിജയനും ഉമ്മൻ ചാണ്ടിയും കഴിഞ്ഞ കാലം വരെ എന്റെ പേരിലുള്ള ക്ഷേത്രത്തിന് എതിരായിരുന്നു. കോൺഗ്രസ്സിനും, ഇടത് പക്ഷത്തിനും ഇനി അധികാരം ഉറപ്പിക്കണമെങ്കിൽ രാമേ ക്ഷത്ര നിർമ്മാണവും ഭൂമിപൂജയും വേണമെന്ന ഉറച്ച തീരുമാനത്തിലായി. എനി എന്റെ പേരിൽ
ക്ഷേത്രം നിർമ്മിച്ച് ബിജെപി.മാത്രമല്ല ഇടത്പക്ഷവും യു.പി.എ സംഖ്യവും അധികാരത്തിൽ കയറി ഭരണകൂടമാകാൻ ശ്രമിക്കുന്നു. ഇത് എനിക്ക് സഹിക്കുന്നതിലും അപ്പുറമാണ് വാത്മീകി മഹർഷേ ....
അങ്ങയുടെ രചനയിൽ കേന്ദ്ര കഥാപാത്രമാക്കിയ രാമനെന്ന എന്നെ
ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പ്രയോജനപ്പെടുത്തുന്നു .ഈ പാർട്ടികളിലെല്ലാം ഹിന്ദുക്കൾ മാത്രമല്ല ഭിന്ന മതക്കാരുമുണ്ട് രാമരാ
ജ്യവും, രാമക്ഷേത്രവും വിമർശിക്കുന്നവരാണ് നക്‌സലൈറ്റുകളും ചില മത തീവവാദികളുമൊക്കെ അവരും രാമക്ഷേത്ര നിർമ്മാണത്തെയും എന്നെയും അങ്ങ് വാരികോരി തന്ന എന്റെ സങ്കൽപ്പങ്ങളെയും ഇല്ലാതാക്കുന്നു.

ഇങ്ങനെ രാമായണത്തിലെ രാമനായ എന്റെ പേരിൽ ദൈനദിനം നടത്തി വരുന്ന അഹിംസയും, അധാർമികതയും കാണാനുള്ള കണ്ണുകൾ വാത്മീകി മഹർഷി അങ്ങേക്ക് ഇല്ലാതെ പോയത് എന്തുകൊണ്ട്.?
അങ്ങനെ മുകൂട്ടി കാണാനുള്ള ഉൾകാഴ്ച വാത്മീകിക്ക് ഉണ്ടായിരുന്നുവെങ്കിൽ കരുണാമയനായ അങ്ങ് താങ്കളുടെ രാമായണത്തൽ രാമകഥാപാത്രത്തിലൂടെ എന്നെയിങ്ങനെ രാഷ്ട്രീയ കുരുതിക്ക് ഇരയാക്കുമോ? ഇങ്ങനെ രാമനായി പിറന്നതിലുള്ള എന്റെ ദുഃഖത്തെ അസ്വസ്തതകളെ പറ്റിയും നിങ്ങൾക്ക് എന്താണ് പ്രതികരിക്കാനുള്ളത്. ഇതിനെല്ലൊ ഉത്തരവാദിയായ വാത്മീകിയെ കർക്കിടക മാസ അവസാനത്തിൽ തന്നെ ഞനെന്ന രാമൻ വിചാരണ ചെയ്യന്നു
എന്താണ് വാത്മീകി മഹർഷി ക്ക് പറയാനുള്ളത്.?

രാമായണ വായനയിലെ മിക്കയിടങ്ങളിലും എന്നെ ശകാരവാക്കുകളാലാണ് വായനക്കാർ സ്വീകരിക്കുന്നത് ശംഭു കവധം ,ഭാര്യയെ കാട്ടിലേക്ക് പറഞ്ഞ് വിടുന്നത് എന്നെ അധികാരിമോഹിയാക്കി അങ്ങനെ എത്രയെത്ര ഇടങ്ങളിലാണ് ഞാനെന്ന കഥാപാത്രത്തെ അങ്ങ് വേട്ടയാടിയത്.

എന്തിന് വേണ്ടിയാണ് എന്നെമര്യാദ പുരുഷോത്തമനായി വായിപ്പിച്ചത്? എന്നെ എന്റെ രാമരാജ്യത്തെ കീറി മുറിക്കാനോ? നാടാകെ എന്റെ പേരിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനോ ?ഞാനെന്ത് രാമരാജ്യമാണ് എന്റെ ജനങ്ങൾക്ക് നൽകേണ്ടത്? അങ്ങ് പറഞ്ഞ എന്ത് മൂല്യത്തിൽ നിന്ന് കൊണ്ടാണ് ജനങ്ങൾ ഇപ്പോൾ എന്നെ കാണുന്നത്.? ഞാൻ ആക്രമകാരിയായ രാമനെന്നോ? ഇരുപത്തിയൊന്ന് കാരൻ ശംഭുകന്റെ തലയറുത്ത് മാറ്റപ്പെട്ടവനെന്നോ? അങ്ങനെ എത്രയധികം വിയോജിപ്പുകൾ ഉണ്ട് എനിക്ക് അങ്ങയോട് എന്ന് ഞാൻ വിചാരണ വേളയിൽ ഓർമ്മപ്പെടുത്തുന്നു

എന്ന്
വെറുമൊരു രാമനായ എന്നെ ശ്രീരാമചന്ദ്രനാക്കിയ വാത്മീകി മഹർഷി ക്ക്

(ഒപ്പ്)

(ശുഭം)