ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ അറിയപ്പെടുന്ന നായികയായിരുന്നു രംഭ. മലയാളത്തിലെ സർഗത്തിലെ നായികയായി എത്തി അഭിനയം തുടങ്ങിയ അവർ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ ഗ്ലാമർ റാണിയായി മാറി. പിന്നീട് വിവാഹ കഴിഞ്ഞതോടെ കുടുംബ ജീവിതവുമായി ഒതുങ്ങിക്കഴിയുകയായിരുന്നു അവർ. ഇതിനിടെ രംഭയും ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്ത ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നും കുട്ടികളെ വിട്ടു കിട്ടാനായി രംഭ കോടതിയെ സമീപിച്ചു എന്നും വർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ വാർത്തകൾ എല്ലാം വ്യാജമാണ് എന്നും ആരോ കെട്ടച്ചമച്ചതാണ് എന്നും പറഞ്ഞു കൊണ്ടു രംഭ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ താൻ മൂന്നാമതും അമ്മയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താൻ മൂന്നാമതും ഗർഭിണിയാണ് എന്നും സന്തോഷം പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ആണെന്നുംപ്രാർത്ഥിക്കണം എന്നും താരം പറയുന്നു. ബിസിനസുകാരനായ ഇന്ദ്രൻ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണു താരം. ഭർത്താവിനൊപ്പം കാനഡയിലായിരുന്നു താമസം.

രണ്ടു പെൺമക്കളാണ് രംഭ-ഇന്ദ്രൻ ദമ്പതികൾക്ക്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന പേര് സ്വീകരിക്കുന്നത്. സർഗം, ചമ്പക്കുളം തച്ചൻ, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ നായികയായിരുന്നു രംഭ.