- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി രംഭ വീണ്ടും അമ്മയായി; മകൻ പിറന്ന സന്തോഷം പങ്ക് വച്ച് ഭർത്താവ് ഇന്ദ്രൻ; കുഞ്ഞനുജനെ കിട്ടിയസന്തോഷത്തിൽ ലാന്യയും സാഷയും
നടി രംഭ വീണ്ടും അമ്മയായി. രംഭയുടെ ഭർത്താവ് ഇന്ദ്രൻ പത്മനാഭനാണ് ഇൻസ്റ്റഗ്രാമിലൂടെ തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ലാന്യ, സാഷ എന്നീ പെൺകുട്ടികളാണ് ഈ ദമ്പതികളുടെ മറ്റ് മക്കൾ. ഗർഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും. വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കു മൊപ്പം കാനഡയിൽ ജീവിക്കുകയാണ് രംഭ. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രൻ പത്മനാഭനുമായുള്ള രംഭയുടെ വിവാഹം.ഇടക്കാലത്ത് തമ്മിൽ അകന്നു കഴിയുകയായിരുന്ന രംഭയും ഇന്ദ്രനും വിവാഹ മോചനത്തിന്റെ വക്കിൽ നിന്നാണ് വീണ്ടും സന്തോഷ ജീവിതത്തിലേക്ക് മടങ്ങിവന്നതെന്ന് വാർത്തകളുണ്ടായിരുന്നു.
നടി രംഭ വീണ്ടും അമ്മയായി. രംഭയുടെ ഭർത്താവ് ഇന്ദ്രൻ പത്മനാഭനാണ് ഇൻസ്റ്റഗ്രാമിലൂടെ തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ലാന്യ, സാഷ എന്നീ പെൺകുട്ടികളാണ് ഈ ദമ്പതികളുടെ മറ്റ് മക്കൾ.
ഗർഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും.
വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കു മൊപ്പം കാനഡയിൽ ജീവിക്കുകയാണ് രംഭ. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രൻ പത്മനാഭനുമായുള്ള രംഭയുടെ വിവാഹം.ഇടക്കാലത്ത് തമ്മിൽ അകന്നു കഴിയുകയായിരുന്ന രംഭയും ഇന്ദ്രനും വിവാഹ മോചനത്തിന്റെ വക്കിൽ നിന്നാണ് വീണ്ടും സന്തോഷ ജീവിതത്തിലേക്ക് മടങ്ങിവന്നതെന്ന് വാർത്തകളുണ്ടായിരുന്നു.