- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനും മക്കൾക്കൊപ്പം താമസിക്കണം; തനിക്കൊപ്പം ജീവിക്കാൻ ഭർത്താവ് തയ്യാറായില്ലെങ്കിൽ പ്രതിമാസം രണ്ടരലക്ഷം രൂപം ജീവനാംശം നൽകണം; നടി രംഭ ഹർജിയുമായി മദ്രാസ് ഹൈക്കോടതിയിൽ
ചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന ഭർത്താവുമായി ഒന്നിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. അഭിഭാഷകന്റെ മധ്യസ്ഥതയിൽ ഭർത്താവ് ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചർച്ചനടത്താൻ മദ്രാസ് ഹൈക്കോടതി അവരോട് നിർദ്ദേശിച്ചു. കാനഡയിലെ വ്യവസായിയായ ഇന്ദിരാകുമാറിനും മക്കൾക്കുമൊപ്പം ജീവിക്കുന്നതിന് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബക്കോടതിയെ സമീപിച്ച രംഭ, പിന്നീട് ഹൈക്കോടതിയിലും ഹർജി സമർപ്പിക്കുകയായിരുന്നു. കോടതിനിർദ്ദേശത്തെത്തുടർന്ന് ഇന്ദിരാകുമാറും മക്കളും അമ്മയും ഹൈക്കോടതിയിലെത്തി. തനിക്കൊപ്പം ജീവിക്കാൻ ഭർത്താവ് തയ്യാറായില്ലെങ്കിൽ പ്രതിമാസം രണ്ടരലക്ഷം രൂപം ജീവനാംശം നൽകണമെന്നാവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിൽ ചർച്ചനടത്താൻ കോടതി നിർദ്ദേശിച്ചത്. 2010-ൽ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും നാളുകളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇവർക്ക് രണ്ടു പെൺമക്കളാണുള്ളത്. നേരത്തെ മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് രംഭ കുടുംബകോടതിയെ സമീപിച്ചിരുന്നു. ചെന്നൈ ക
ചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന ഭർത്താവുമായി ഒന്നിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. അഭിഭാഷകന്റെ മധ്യസ്ഥതയിൽ ഭർത്താവ് ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചർച്ചനടത്താൻ മദ്രാസ് ഹൈക്കോടതി അവരോട് നിർദ്ദേശിച്ചു.
കാനഡയിലെ വ്യവസായിയായ ഇന്ദിരാകുമാറിനും മക്കൾക്കുമൊപ്പം ജീവിക്കുന്നതിന് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബക്കോടതിയെ സമീപിച്ച രംഭ, പിന്നീട് ഹൈക്കോടതിയിലും ഹർജി സമർപ്പിക്കുകയായിരുന്നു. കോടതിനിർദ്ദേശത്തെത്തുടർന്ന് ഇന്ദിരാകുമാറും മക്കളും അമ്മയും ഹൈക്കോടതിയിലെത്തി. തനിക്കൊപ്പം ജീവിക്കാൻ ഭർത്താവ് തയ്യാറായില്ലെങ്കിൽ പ്രതിമാസം രണ്ടരലക്ഷം രൂപം ജീവനാംശം നൽകണമെന്നാവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിൽ ചർച്ചനടത്താൻ കോടതി നിർദ്ദേശിച്ചത്. 2010-ൽ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും നാളുകളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇവർക്ക് രണ്ടു പെൺമക്കളാണുള്ളത്.
നേരത്തെ മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് രംഭ കുടുംബകോടതിയെ സമീപിച്ചിരുന്നു. ചെന്നൈ കുടുംബകോടതിയിലാണ് പ്രായപൂർത്തിയാകാത്ത രണ്ടുമക്കളുടെയും പൂർണഅവകാശം തന്റെ പേരിലാക്കണമെന്ന് നടി അപേക്ഷ നൽകിയിരിക്കുന്നത്. ഭർത്താവായ ഇന്ദിരൻ മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും പിന്നീട് ഈ ബന്ധം 2003-ൽ വേർപിരിഞ്ഞതായും പറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും പറയാതെയാണ് രംഭയുമായി വിവാഹം നടത്തിയതെന്നും ആരോപണം ഉയർന്നിരുന്നു. 2010ലായിരുന്നു രംഭഇന്ദിരൻ വിവാഹം. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതാണെന്ന വാർത്ത നാളുകൾക്ക് ശേഷമാണ് രംഭ അറിയുന്നത്. മാത്രമല്ല ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായും രംഭ വെളിപ്പെടുത്തി.
തുടർന്ന് കാനഡയിലെ കോടതിയിൽ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കുട്ടികളുടെ അടുത്ത് നിന്നും മാറിത്താമസിക്കേണ്ടി വന്നു. പിന്നീട് മേൽക്കോടതിയിൽ സമർപ്പിച്ച മറ്റൊരു ഹർജിയെ തുടർന്നാണ് കുട്ടികളെ രംഭയ്ക്ക് തിരികെ ലഭിച്ചക്കുന്നത്. ഇന്ദ്രൻ ഇതിനെതിരെ കനേഡിയൻ കോടതിക്ക് പരാതി നൽകിയെങ്കിലും കോടതി നിരസിച്ചു. പിന്നീട് കുടുംബാംഗങ്ങൾ രംഭയോട് മാപ്പു പറയുകയും ബന്ധം വീണ്ടും തുടരുകയും ചെയ്തു. എന്നാൽ പിന്നീട് ഇന്ദ്രൻ രംഭയെയും മക്കളെയും ഉപേക്ഷിച്ച് കാനഡയിലേക്ക് തിരികെ മടങ്ങി. 2010-ലാണ് തമിഴ് വംശജനും കനേഡിയൻ പൗരനുമായ ഇന്ദ്രൻ പത്മനാഥനെ രംഭ വിവാഹംകഴിച്ചത്.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നുരുന്ന താരസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിന്നു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്.സർഗം, ചമ്പക്കുളം തച്ചൻ, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലർ, ഫിലിം സ്റ്റാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായിരുന്നു രംഭ.