ദോഹ: ദോഹ മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐഡി) സഹകരിച്ച് യൂത്ത് ഫോറംസംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് (ജൂൺ 9 ന്) നടക്കും. വൈകുന്നേരം 5.00 മണി മുതൽ ദഫ്‌നയിലെ ഖത്തർ സ്പോർട്സ്‌ക്ലബ്ബിൽ വച്ച് നടക്കുന്ന പരിപാടി ഡി.ഐ.സിഐഡി ചെയർമാൻ ഡോ: ഇബ്രാഹിംസാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്യും.

യൂത്ത് ഫോറം പ്രസിഡന്റ് എസ്. എഫിറോസ് അദ്ധ്യക്ഷത വഹിക്കും. ഡി.ഐ.സിഐഡി. യുടെയും ഖത്തർ സ്പോർട്സ്‌ക്ലബ്ബിന്റെയും പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും.

ഇഫ്ത്വാർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരം യുവാക്കൾ പങ്കെടുക്കുമെന്നു ജനറൽ കണ്വീനർ നൗഷാദ് വടുതലഅറിയിച്ചു.