- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഗൻ മോഹൻ റെഡ്ഡിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ജഗൻ മോഹൻ എൻഡിഎയിൽ ചേർന്നാൽ ആന്ധ്രാപ്രദേശിന് കൂടുതൽ സഹായം നൽകുമെന്ന് ഉറപ്പ്
വിശാഖപട്ടണം: വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗന്മോഹൻ റെഡ്ഡിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
എൻഡിഎ വിപുലീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ജഗൻ മോഹൻ റെഡ്ഡിയോട് എൻഡിഎയിൽ ചേരാൻ അഭ്യർത്ഥിക്കുന്നു. ജഗൻ മോഹൻ എൻഡിഎയിൽ ചേർന്നാൽ ആന്ധ്രാപ്രദേശിന് കൂടുതൽ സഹായം നൽകുമെന്ന് ഉറപ്പുനൽകുന്നുവെന്നും അത്താവലെ പറഞ്ഞു.
എൻഡിഎയുടെ ഭാഗമാകുന്നതിനെ കുറിച്ച് ചിന്തിക്കൂ. ജഗൻ മോഹൻ തയാറാണെങ്കിൽ താൻ ജെ.പി. നഡ്ഡയോട് ഇക്കാര്യം സംസാരിക്കാം. ബിജെപി ഹൈക്കമാൻഡിനോടും സംസാരിക്കാം. പോസിറ്റീവായ ഒരു തീരുമാനം ഉണ്ടാകുമെന്നും അത്താവലെ കൂട്ടിച്ചേർത്തു.
Next Story