- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയും അനാശാസ്യ പ്രവണതകളും ഇല്ലാതാക്കിയെങ്കിൽ ജയരാജനും ശശീന്ദ്രനും മന്ത്രി സ്ഥാനം രാജിവച്ചതെന്തിന്? അധികാരപ്രമത്തതയും അഹങ്കാരവുമാണ് സർക്കാരിന്റെ പ്രവർത്തനശൈലി; യുഡിഎഫ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒരു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് എടുത്തുപറയാവുന്ന ഒരു നേട്ടം പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് സ്വന്തം നേട്ടങ്ങളായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ കാലത്ത് അഴിമതി നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റാണ്. മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്. അധികാരപ്രമത്തതയും അഹങ്കാരവുമാണ് സർക്കാരിന്റെ പ്രവർത്തനശൈലി. എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ തമ്മിലുള്ള തർക്കങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചിരിക്കുകയാണ്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളേക്കുറിച്ച് ജനങ്ങൾക്ക് ഒരു ധാരണയുമില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു കൊടുക്കുന്ന ധനസഹാ
തിരുവനന്തപുരം: ഒരു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് എടുത്തുപറയാവുന്ന ഒരു നേട്ടം പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് സ്വന്തം നേട്ടങ്ങളായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ കാലത്ത് അഴിമതി നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റാണ്. മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്. അധികാരപ്രമത്തതയും അഹങ്കാരവുമാണ് സർക്കാരിന്റെ പ്രവർത്തനശൈലി. എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ തമ്മിലുള്ള തർക്കങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചിരിക്കുകയാണ്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളേക്കുറിച്ച് ജനങ്ങൾക്ക് ഒരു ധാരണയുമില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു കൊടുക്കുന്ന ധനസഹായം മാത്രമാണ് പലപ്പോഴും പത്രക്കുറിപ്പായി പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബജറ്റ് പ്രസംഗത്തിന്റെ ശൈലിയിലായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു. നടന്ന ഒരു പദ്ധതിയേക്കുറിച്ചും അദ്ദേഹം പറയുന്നില്ല. നടക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്കുള്ള പ്രതീക്ഷകളാണ് അദ്ദേഹം വിവരിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനം, ബജറ്റ് പ്രസംഗം നടത്തുന്നപോലെയാണ് തോന്നിയത്. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ചോർന്നതുകൊണ്ട്, അതു പൊടിതട്ടിയെടുത്ത് അദ്ദേഹം അവതരിപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാനെന്നും ചെന്നിത്തല പരിഹസിച്ചു.
അഴിമതിയും അനാശാസ്യ പ്രവണതകളും ഇല്ലാതാക്കി ആരോഗ്യകരമായ രാഷ്ട്രീയ രംഗം സൃഷ്ടിച്ചു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ, അധികാരമേറ്റതിന്റെ 144ാമത്തെ ദിവസം മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ രാജിവച്ചത് എന്തു രാഷ്ട്രീയ സദാചാരത്തിന്റെ പേരിലാണെന്ന് ചെന്നിത്തല ചോദിച്ചു. സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി നിയമനങ്ങൾ നടത്തിയത് കയ്യോടെ പിടിച്ചപ്പോഴാണ് ജയരാജൻ പുറത്തുപോയത്. അന്നു നടത്തിയ മറ്റു നിയമനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. ഉന്നത സി.പി.എം നേതാക്കളുടെ ബന്ധുക്കളെല്ലാം ഇപ്പോഴും അതാതു സ്ഥാനങ്ങളിൽ തുടരുകയാണ്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം?
സിപിഎമ്മും വി എസ്. അച്യുതാനന്ദനും ഇരുപതു വർഷക്കാലം കേസു നടത്തി ജയിലിലടച്ച ആളാണ് കെ. ബാലകൃഷ്ണപിള്ള. ആ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് സർക്കാർ മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയപ്പോൾ നിശിതമായി വിമർശിച്ചവർ അതേ വ്യക്തിക്ക് കാബിനറ്റ് റാങ്കോടെ അതേ സ്ഥാനം നൽകി. ചുരുക്കത്തിൽ വാദിക്കും പ്രതിക്കും കാബിനറ്റ് റാങ്ക് നൽകി പുത്തൻ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഇതാണോ ഇടതുമുന്നണി ഉണ്ടാക്കിയ പുതിയ രാഷ്ട്രീയരംഗം?
കഴിഞ്ഞ മന്ത്രിസഭയിൽ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരാണ് ഇടതുമുന്നണിയിലുള്ളവർ. എന്തെല്ലാം ആരോപണങ്ങളാണ് അവർ അന്നുയർത്തിയത്. മാണി ബജറ്റ് വിറ്റു, അദ്ദേഹത്തന്റെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട് തുടങ്ങി എത്രയെത്ര ആരോപണങ്ങൾ. എന്നിട്ടും അതേ മാണിയുമായും അദ്ദേഹത്തിന്റെ പാർട്ടിയുമായും കൂട്ടുചേരാൻ ഇതേ ആൾക്കാർക്ക് ഒരു മിനിറ്റുപോലും വേണ്ടിവന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അനാശാസ്യത്തിന്റെ കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ആവർത്തിച്ചു പറഞ്ഞ മറ്റൊരു കാര്യം. മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവച്ചത് അനാശാസ്യത്തിനല്ലാതെ സദ്കൃത്യം ചെയ്തതിനാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.