- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയം പാർലമെന്റ് സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും; മണ്ഡലങ്ങൾ വെച്ചുമാറുമെന്ന മാധ്യമ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല; ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല: നിലപാട് വ്യക്തമാക്കി ചെന്നിത്തല
കോട്ടയം: കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് മണ്ഡലങ്ങൾ വച്ചുമാറുമെന്ന വിധത്തിൽ പുറത്തുവരുന്ന മാധ്യമ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിക്കു തന്നെയാണ് കോട്ടയം സീറ്റ്. ഇതു സംബന്ധിച്ച് ഒരു സംശയവും ആശയക്കുഴപ്പവുമില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല. ഘടക കക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്തപാർലമെന്റ് തെരഞ്ഞെടുപ്പ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധിയെഴുത്താകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ജോസ് കെ.മാണി എംപി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രം മതി യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ചചെയ്യേണ്ടത് ഈ വികസനപ്രവർത്തങ്ങളായിരിക്കണമെന്നു
കോട്ടയം: കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് മണ്ഡലങ്ങൾ വച്ചുമാറുമെന്ന വിധത്തിൽ പുറത്തുവരുന്ന മാധ്യമ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിക്കു തന്നെയാണ് കോട്ടയം സീറ്റ്. ഇതു സംബന്ധിച്ച് ഒരു സംശയവും ആശയക്കുഴപ്പവുമില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല. ഘടക കക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടുത്തപാർലമെന്റ് തെരഞ്ഞെടുപ്പ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധിയെഴുത്താകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ജോസ് കെ.മാണി എംപി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രം മതി യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാൻ.
അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ചചെയ്യേണ്ടത് ഈ വികസനപ്രവർത്തങ്ങളായിരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയം കൺവൻഷനോടുകൂടി യു.ഡി.എഫിന്റെ 20 പാർലമെന്റ് മണ്ഡലങ്ങളിലേയും കൺവൻഷനുകൾ പൂർത്തിയായി. പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ ഈ സാഹചര്യത്തിൽ യു.ഡി.എഫ് പ്രവർത്തകർ കൂടുതൽ ഐക്യത്തോടെ മുന്നിട്ടിറങ്ങണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എംഎൽഎ പറഞ്ഞു.
എംപിയായിരുന്ന ജോസ് കെ. മാണി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോട്ടയം സീറ്റിൽ ഒഴിവു വന്നത്. എന്നാൽ ഒഴിവു നികത്താൻ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിൽ താഴെ മാത്രം സമയം ബാക്കിയുണ്ടായതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവച്ചത്.