- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാമത്തെ ഐഫോൺ ആർക്കാണ് കിട്ടിയതെന്ന് എനിക്കറിയാം; അത് ഞാൻ വെളിപ്പെടുത്തുന്നില്ല; ഇതിന്റെ പേരിൽ എന്നെ അന്വേണ ഏജൻസി ചോദ്യം ചെയ്യാനും സാധ്യത; അടുത്ത ബോംബ് പൊട്ടിച്ച് രമേശ് ചെന്നിത്തല
കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന വഴി നൽകിയ അഞ്ചാമത്തെ ഐഫോൺ ആർക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക് വിതരണം ചെയ്ത ഒരു ഫോൺകൂടി ലഭിക്കാനുണ്ട്. ആ ഫോൺ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാൻ വെളിപ്പെടുത്തുന്നില്ല. ഇത് ഞാൻ പറഞ്ഞതിന്റെ പേരിൽ അന്വേഷണ ഏജൻസി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാൻ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയിൽ ആ ഐഫോണില്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്' ചെന്നിത്തല പറഞ്ഞു.
കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഫോൺ ലഭിച്ച ഒരാളെ താൻ പിടിച്ചു. കോടിയേരി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ കോടിയേരിയുടെ പി.എ ആയിരുന്ന ആളുടെ ഫോട്ടോ ഞാൻ പുറത്ത് കാണിച്ചപ്പോഴാണ് അത് നിർത്തിയതെന്നും ചെന്നിത്തല പറഞ്ഞു.ഫോൺ ആർക്കെല്ലാം ലഭിച്ചുവെന്നു അന്വേഷിക്കണമെന്ന് താൻ ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആൾക്ക് നോട്ടീസ് നൽകിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. മാനനഷ്ട കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇ.എം.എസും പി.കൃഷ്ണപിള്ളയും ഇരുന്ന പാർട്ടി സെക്രട്ടറിയുടെ കസേരയിൽ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി ഇരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്രയും വലിയ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു എഫ്ഐആർ ഇട്ട് അന്വേഷിക്കുന്നില്ല. ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിലേറിയ ഒരു സർക്കാർ അധോലോകങ്ങളുടെയും, കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെയും ഏജന്റുമാരായി മാറിയിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് ഡെസ്ക്