- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്; മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്ക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹത നഷ്ടപ്പെട്ടു; രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാൻ തോമസ് ഐസക്കിന് അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസമായി വിജിലൻസിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനർത്ഥം ആ മന്ത്രിയിൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരശോധന നടത്തിയതെന്ന് വ്യക്തമാക്കിയതും. അതായത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്നാണ് അർത്ഥം. അപ്പോൾ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതിൽ മുഖ്യമന്ത്രിയും ഉൾപ്പെടുന്നു. മുഖ്യമന്ത്രിക്കും ധന മന്ത്രിക്കും പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണിവിടെ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുന്നു.
കെ.എസ്.എഫ്.ഇ റെയ്ഡിൽ ആർക്കാണ് വട്ടെന്ന പഴയ ചോദ്യത്തിൽ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.