- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമെന്ന് രമേശ് ചെന്നിത്തല; സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡിന്റെ മുന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേർക്ക് വാക്സിൽ ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ നടപടി എടുക്കണം.
18 വയസ് കഴിഞ്ഞവർക്കും കേന്ദ്രം സൗജന്യ വാക്സിൻ നൽകുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേരളത്തിൽ പല ജില്ലകളിലും വാക്സിൻ കിട്ടാനില്ലാത്ത സ്ഥിതിയാണ്. 45 വയസിനു മുകളിൽ ആദ്യ വാക്സിൻ എടുത്തവർക്ക് രണ്ടാം വാക്സിൻ 80 ഉം 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തും ഉണ്ട്. ജനങ്ങൾ പരിഭ്രാന്തരായി വാക്സീനായി പരക്കം പായുന്ന കാഴ്ച മിക്കിടത്തും കാണാം. കോവാക്സിൻ ആദ്യ ടോസ് എടുത്തവർക്ക് രണ്ടാം ഡോസ് കോവാക്സിൻ ലഭ്യമല്ല.
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്നാണു വാർത്താ സമ്മേളനത്തിൽ പറയുന്നത്. എന്നാൽ താഴെ തട്ടിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ് എന്നത് യാഥാർത്ഥ്യമാണ്. .ഇക്കാര്യങ്ങൾ പരിശോധിച്ചു അടിയന്തിര നടപടി സ്വികരിക്കണമെന്നു രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.