- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവർ പറയുമെന്നാണ് പ്രതീക്ഷയെന്ന് വി.ഡി സതീശൻ; പ്രതിപക്ഷ നേതാവ് ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിൽ
കൂട്ടിക്കൽ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ സന്ദർശിച്ചു. ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് ഉരുൾപൊട്ടൽ ഉണ്ടായി. ദുഷ്‌കരമായ സാഹചര്യത്തിലാണ് തിരച്ചിലുകൾ നടക്കുന്നതെങ്കിലും ഇന്നലെ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഒന്നും നടക്കാത്തത് ഒരു പ്രശ്‌നമാണ്. ഇന്ന് രാവിലെ മുതലാണ് തിരച്ചിൽ ആരംഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലെ പകൽ എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവർ പറയുമെന്നാണ് പ്രതീക്ഷയെന്ന് വി.ഡി സതീശൻ പറഞ്ഞു. മുൻ പഞ്ചായത്തംഗം മാത്രമാണ് സംഭവസ്ഥലത്ത് ഒരു ജെസിബിയുമായി എത്തിയതെന്നും പൊലീസും താലൂക്കിലെ അധികാരികളും ഇന്നലെ കൂട്ടിക്കലിൽ എത്താതിരുന്നത് എന്നതിന് വ്യക്തമായ വിശദീകരണം അധികാരികൾ നൽകണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. തുടർച്ചയായിട്ടുണ്ടാകുന്ന മലയിടിച്ചിലുകൾ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.