പാലക്കാട്: കേന്ദ്ര സർക്കാറിന്റെയും ആർ.ബി.ഐയുടെയും കോർപറേറ്റ് അനുകൂല നയങ്ങൾ സഹകരണ മേഖലയെ തകർക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. എം. രാമനുണ്ണി, കരകുളം കൃഷ്ണപിള്ള, ആര്യാടൻ ഷൗക്കത്ത്, അശോകൻ കുറുങ്ങപ്പള്ളി, എ. ദിവാകരൻ, പി.കെ. പ്രദീപ് മേനോൻ, പി.വി. രാജേഷ്, എൻ. സുഭാഷ്‌കുമാർ, പി.കെ. വിനയകുമാർ, സാബു പി. വാഴയിൽ, ടി.വി. ഉണ്ണികൃഷ്ണൻ, ഇ.ഡി. സാബു, സി.കെ. മുഹമ്മദ് മുസ്തഫ, സി. രമേശ് കുമാർ, സി. ശിവസുന്ദരൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോഷ്വ മാത്യു പതാക ഉയർത്തി. വനിത സമ്മേളനം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. സി. ശ്രീകല അധ്യക്ഷത വഹിച്ചു. കെ.ഐ. കുമാരി, പി. ശോഭ, കെ. രാധ, ഷീജി കെ. നായർ, കെ. ഷൈലജ, ടി. മോളി, ശ്രീജ എസ്. നാഥ് എന്നിവർ സംസാരിച്ചു. സഹകരണ-സുഹൃത് സമ്മേളനം കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യാതിഥിയായി. എം. രാജു അധ്യക്ഷത വഹിച്ചു. കെ. അപ്പു, പി.കെ. ജയകൃഷ്ണൻ, എസ്. രവി, ടി.സി. ലൂക്കോസ്, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, മണികണ്ഠൻ, രാജമാണിക്യം എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ പത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.