കൊച്ചി: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി 32 വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. മുഖ്യമന്ത്രിക്ക് മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്രയധികം വകുപ്പുകളുടെ ചുമതല നിർവഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയലുകൾ കുന്ന് കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ പോലെ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതുമൂലം സെക്രട്ടറിയേറ്റിന്റെ പ്രവർത്തനവും സ്തംഭിച്ചു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സംബന്ധിച്ചും മുതിർന്ന രണ്ടു പൊലീസുകാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.