- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ വാർത്ത കൊടുത്താലും തിരുത്താൻ ദൃശ്യമാദ്ധ്യമങ്ങൾ തിരുത്താൻ തയ്യാറാകുന്നില്ല; മാദ്ധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം, മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്ന് ചെന്നിത്തല; നികേഷ് കുമാറിനെ മർദ്ദിച്ച വിഷയം സഭയിൽ ഉയർത്തി പ്രതിപക്ഷം
തിരുവനന്തപുരം: തെറ്റായ വാർത്തകൾ കൊടുക്കുന്നത് തെറ്റാണെന്ന് തെളിഞ്ഞാലും ദൃശ്യമാദ്ധ്യമങ്ങൾ അവ തിരുത്താറില്ലെന്ന വിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പത്രമാദ്ധ്യങ്ങൾ തിരുത്താൻ തയ്യാറായാൽ പോലും തിരുത്തില്ലെന്ന നിലപാടിലാണ് ദൃശ്യ മാദ്ധ്യമങ്ങളെന്നും ചെന്നിത്തല പറഞ്ഞു. വാർത്ത കൊടുക്കുമ്പോൾ മാദ്ധ്യമപ്രവർത്തകർ ജാഗ്രത പ
തിരുവനന്തപുരം: തെറ്റായ വാർത്തകൾ കൊടുക്കുന്നത് തെറ്റാണെന്ന് തെളിഞ്ഞാലും ദൃശ്യമാദ്ധ്യമങ്ങൾ അവ തിരുത്താറില്ലെന്ന വിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പത്രമാദ്ധ്യങ്ങൾ തിരുത്താൻ തയ്യാറായാൽ പോലും തിരുത്തില്ലെന്ന നിലപാടിലാണ് ദൃശ്യ മാദ്ധ്യമങ്ങളെന്നും ചെന്നിത്തല പറഞ്ഞു. വാർത്ത കൊടുക്കുമ്പോൾ മാദ്ധ്യമപ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാദ്ധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്രമുണ്ടെന്നും മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അരുവിക്കര വോട്ടെണ്ണലിന് ശേഷം റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ്‌കുമാറിനെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തതും ഗണേശ്‌കുമാറിന്റെ വീടിന് നേരെയുണ്ടായ കല്ലേറും ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി ശ്രീരാമകൃഷ്ണൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ ഇതുവരെ ഈ വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും നികേഷിന്റെ മൊഴി എടുക്കുമെന്നും ഇതിനായി തമ്പാന്നൂർ സിഐയെ ചുമതലപ്പെടുത്തിയതായും ചെന്നിത്തല പറഞ്ഞു. റിപ്പോർട്ടർ ടിവി കോഴിക്കോട് ബ്യൂറോ ആക്രമണത്തിൽ കേസെടുത്തതായും രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
അരുവിക്കരയിൽ തോറ്റതിനാൽ മറ്റ് വിഷയമൊന്നുമില്ലാത്തതിനാൽ ഇതുമായി പ്രതിപക്ഷം രംഗത്തുവന്നതാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെതിരെ നിരന്തരം വാർത്തകൊടുത്തതിന്റെ പ്രതികാരമാണ് നികേഷിനെതിരെയുണ്ടായ അതിക്രമമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് കാണിക്കുന്നത്. നികേഷിനെ കൂകിവിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സഭ തുടങ്ങിയയുടനെ ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചിരുന്നു. സഭയിൽ ചോദ്യോത്തരവേള ആരംഭിച്ച് രണ്ടു മിനിറ്റുകൾക്കുള്ളിൽതന്നെ രാജി ആവശ്യപ്പെട്ട് ബഹളവും ആരംഭിച്ചു. ഇതേതുടർന്ന് സഭാനടപടികൾ തടസ്സപ്പെട്ടു. ഒടുവിൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് പ്രതിപക്ഷം പിൻവാങ്ങുകയായിരുന്നു.