പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പലസുപ്രധാമ തീരുമാനങ്ങളും നിലപാടുകളും മുഖ്യമന്ത്രി വ്യക്തമാക്കിയത് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ്. ഓണോഘോഷത്തെ സംബന്ധിച്ച കാര്‌യങ്ങളും സർക്കാർ 100 ദിവസം പിന്നിട്ടതും ,ക്ഷേമപ്രവർത്തനങ്ങളും എല്ലാം മുഖ്യമന്ത്രി പങ്കുവച്ചത് നവമാദ്ധ്യമങ്ങളിൽ കൂടിയാണ്. നല്ല സ്വീകാര്യതയും ആളുകളിൽ നിന്നും ലഭിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് പിന്നാലെ നവമാദ്ധ്യമങ്ങളിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പ്രതിപക്ഷം നിങ്ങളെയും ക്ഷണിക്കുന്നു. എന്ന തലക്കെട്ടോടു കൂടിയാണ് ചെന്നിത്തലയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

നിങ്ങളുടെ നാട്ടിലെ ഒരു നീറുന്ന പ്രാദേശിക പ്രശ്‌നം മുതൽ സംസ്ഥനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങൾ വരെ ഞങ്ങളെ അറിയിക്കുക. സർക്കാരിൽ നിന്ന് കിട്ടുന്ന മറുപടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യും. എന്നും ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിക്കുന്നു. പിണറായി നവമാദ്ധ്യമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്് വരുന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

പ്രിയപ്പെട്ടവരെ,
ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പ്രതിപക്ഷം നിങ്ങളെയും ക്ഷണിക്കുന്നു. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിൽ ഞങ്ങൾ എന്തൊക്കെ ഉന്നയിക്കണമെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാം. നിങ്ങളുടെ നാട്ടിലെ ഒരു നീറുന്ന പ്രാദേശിക പ്രശ്‌നം മുതൽ സംസ്ഥനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങൾ വരെ ഞങ്ങളെ അറിയിക്കുക. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിക്കും. സർക്കാരിൽ നിന്ന് കിട്ടുന്ന മറുപടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യും. ഇതിന് പുറെമെ പൊതുവായ വിഷയങ്ങളിൽ നിങ്ങളുടെ നിലപാടും ഞങ്ങളെ അറിയിക്കാം. അവ ഞങ്ങൾക്ക് വളരെ വിലപ്പെട്ടവയാണ്. ഈ ഫേസ്‌ബുക്ക് അക്കൗണ്ടു വഴിയാണ് നിങ്ങൾ നിർദ്ദേശങ്ങൾ അറിയിക്കേണ്ടത്. നിയമസഭാ പ്രവർത്തനം ജനകീയമാക്കുന്നതിനും നമുക്ക് ഒത്തൊരുമിച്ച് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഈ ഉദ്യമത്തിൽ മനസ്സ് തുറന്ന് നിങ്ങളും പങ്കാളികളാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.