ഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ രമേശ് ചെന്നിത്തല പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാര മാർഗങ്ങളുമായി രംഗത്ത്. കൂടാതെ ഓപ്പറേഷൻ കുബേരയുടെ ഗുണഫലം ഇനി ഗൾഫ് നാടുകളിലെത്തിക്കാനും മന്ത്രി പദ്ധതി ഒരുക്കിയിരിക്കുന്നു. പ്രവാസ ലോകത്തെ കൊള്ള പ്പലിശക്കാർക്കെതിരെ പരാതി കിട്ടിയാൽ അവർ നാട്ടിലെത്തുമ്പോൾ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കികഴിഞ്ഞു.

പ്രവാസികൾ പരാതിപ്പെടുന്ന പക്ഷം ഇനി മുതൽ ഗൾഫിലെ പലിശ രാജാക്കന്മാർ നാട്ടിലെത്തിയാൽ പൊലീസ് വലയിലാകും. കൂടാതെ വിമാനത്താവളങ്ങളിൽ പ്രവാസികളെ സഹായിക്കാൻ തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ എൻ.ആർ.ഐ പൊലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഇതിനായി ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പൊലീസുമായി ബന്ധപ്പെട്ട പരാതികൾ പ്രവാസികൾക്ക് rameshchennithala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നേരിട്ട് നൽക്കാമെന്നും അദ്ദേഹം പറഞ്ഞു.