- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി പണം എടുത്തു ഹെലികോപ്ടറിൽ കയറിയ മുഖ്യമന്ത്രിക്കെതിരെ തീരദേശത്തു എങ്കിലും ഹർത്താൽ ആവാമായിരുന്നില്ലേ? കെ കെ ഷൈലജ ഭർത്താവിന്റെ പേരിൽ ബില്ല് മാറിയ വിവാദത്തിന് ഒരു ദിവസത്തെ ആയുസേയുള്ളോ? നല്ലവരായ ഉദ്യോഗസ്ഥരെ നാട് കടത്തുമ്പോൾ മിണ്ടാത്തത് എന്തേ? ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാൽ പ്രതിപക്ഷ നേതാവാകില്ല മിസ്റ്റർ ചെന്നിത്തല
തിരുവനന്തപുരം: ആദ്യം ശ്രമിച്ചത് രണ്ടാമൻ ആകാനും പിന്നാലെ ഒന്നാമനാകാനുമുള്ള അവകാശം ഉന്നയിക്കാനും. ഉമ്മൻ ചാണ്ടി എന്ന നേതാവിനൊപ്പം നിൽക്കുന്ന മഹാഭൂരിപക്ഷം വരുന്ന പാർട്ടിയെ തന്നിലേയ്ക്ക് അടുപ്പിക്കാൻ എ ഗ്രൂപ്പ് ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളെയും വിഘടനവാദികളായ സ്ഥാനാർത്ഥിയെയും ഒരു ചരടിൽ കൊരുത്ത് അവരുടെയെല്ലാം ഏക നേതാവായി മാറുകയായിരുന്നു അതിനായി ആദ്യം ചെയ്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സീറ്റ് വിഭജനത്തിൽ വിവാദ ഗ്രൂപ്പുകൾക്ക് വീതം വെച്ചു എ ഗ്രൂപ്പിന്റെ ആധിപത്യം തകർത്ത ശേഷം ആയിരുന്നു ഈ നീക്കം. നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം നേതൃത്വത്തിന് തന്ത്രപരമായി അവകാശവാദം ഉന്നയിച്ചു. തിരുവഞ്ചൂരിനെയും കെസി ജോസഫിനെയും ഒക്കെ ഉപയോഗിച്ചു തടയാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ എല്ലാം പൊളിച്ചു. ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ചെന്നിത്തല പൊലീസിനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ പ്രധാന നീക്കങ്ങൾക്ക് തടയിട്ടു. ഓപ്പറേഷൻ കുബേര പോലെയുള്ള കാര്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കിയെന്നു മാത്രമല്ല മുഖ്യമന്ത്ര
തിരുവനന്തപുരം: ആദ്യം ശ്രമിച്ചത് രണ്ടാമൻ ആകാനും പിന്നാലെ ഒന്നാമനാകാനുമുള്ള അവകാശം ഉന്നയിക്കാനും. ഉമ്മൻ ചാണ്ടി എന്ന നേതാവിനൊപ്പം നിൽക്കുന്ന മഹാഭൂരിപക്ഷം വരുന്ന പാർട്ടിയെ തന്നിലേയ്ക്ക് അടുപ്പിക്കാൻ എ ഗ്രൂപ്പ് ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളെയും വിഘടനവാദികളായ സ്ഥാനാർത്ഥിയെയും ഒരു ചരടിൽ കൊരുത്ത് അവരുടെയെല്ലാം ഏക നേതാവായി മാറുകയായിരുന്നു അതിനായി ആദ്യം ചെയ്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സീറ്റ് വിഭജനത്തിൽ വിവാദ ഗ്രൂപ്പുകൾക്ക് വീതം വെച്ചു എ ഗ്രൂപ്പിന്റെ ആധിപത്യം തകർത്ത ശേഷം ആയിരുന്നു ഈ നീക്കം.
നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം നേതൃത്വത്തിന് തന്ത്രപരമായി അവകാശവാദം ഉന്നയിച്ചു. തിരുവഞ്ചൂരിനെയും കെസി ജോസഫിനെയും ഒക്കെ ഉപയോഗിച്ചു തടയാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ എല്ലാം പൊളിച്ചു. ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ചെന്നിത്തല പൊലീസിനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ പ്രധാന നീക്കങ്ങൾക്ക് തടയിട്ടു. ഓപ്പറേഷൻ കുബേര പോലെയുള്ള കാര്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കിയെന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അപ്പപ്പോൾ അറിയാവുന്ന സാഹചര്യവുമായി.
ഉടക്കന്മാരുടെ രാജാവായ ജേക്കബ് തോമസിനെ വിജിലൻസിൽ എത്തിച്ചത് അടുത്ത നീക്കമായിരുന്നു. എ ഗ്രൂപ്പ് മന്ത്രിമാർക്കെതിരെ മാത്രം വിവാദങ്ങൾ ഉണ്ടായതും പടർന്നു പന്തലിച്ചതും സൂക്ഷ്മമായ നീക്കങ്ങളുടെ ഭാഗം ആയിരുന്നു. അടുത്ത അനുയായിയായ അടൂർ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെ കൊണ്ട് ബാർ കോഴ ആരോപണം ഉന്നയിച്ചത് മാണിയെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയൊതുക്കാൻ ആയിരുന്നു. യുഡിഎഫ് സംവിധാനത്തിൽ നേതാവാകാൻ കേരള കോൺഗ്രസും ലീഗും തുണച്ചേ മതിയാവൂ എന്നറിയാവുന്നതുകൊണ്ടും ഇരുകൂട്ടരും ഉമ്മൻ ചാണ്ടിയുടെ ഇടതും വലതും ആയതുകൊണ്ടുമാണ് അത്തരം ഒരു തന്ത്രം എടുത്തത്.
മാണി ബാർ കോഴയിൽ വീഴുകയും കുഞ്ഞാലിക്കുട്ടി ടിഎ സൂരജ് എന്ന ഐഎസുകാരന്റെ വീട്ടിലെ റെയ്ഡിലൂടെ വൈറലാവുകയും ചെയ്തതോടെ ആ ഭാഗം പൂർത്തിയായി. കേരളത്തിലെ ഹിന്ദു വികാരം അനുകൂലമാക്കാൻ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നത് ഇത്രയും പണി എടുത്ത ശേഷമാണ്. തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയും പ്രതിപക്ഷ നേതൃസ്ഥാനവും ഒക്കെ ഈ നീക്കത്തിന്റെ സ്വഭാവിക പരിണയം മാത്രമായിരുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തികഞ്ഞ പരാജയം ആയി മാറിയിരിക്കുന്നു രമേശ് ചെന്നിത്തല എന്ന നേതാവ്. ഉമ്മൻ ചാണ്ടിക്കെതിരെ പോരാടിയ വീര്യമൊന്നും പിണറായിക്കെതിരെ പോരാടാൻ തികയാതെ പോകുന്നു. അധികാരമേറ്റ നാൾ മുതൽ പിണറായി സർക്കാർ നേരിട്ട വിവാദങ്ങളിൽ ഒന്നുപോലും എൻക്യാഷ് ചെയ്യാൻ ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ല. ഓഖി ദുരന്ത ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടർ യാത്ര നടത്തി എന്നത് ഒരു വിവാദമാക്കാൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നു, കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ സിപിഎം ഈ വിഷയം എത്ര ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു എന്നോർക്കുക.
കെ കെ ഷൈലജ ടീച്ചർ ഭർത്താവിന് വേണ്ടി മെഡിക്കൽ ബിൽ എഴുതി ഉണ്ടാക്കിയത് ഒരു ദിവസത്തെ ആയുസ് മാത്രം ഉണ്ടാവേണ്ട ഒരു വിവാദമാണോ? ഓഖി ദുരന്തത്തിൽ വൻ വീഴ്‌ച്ച അത്ര വേഗം മറക്കേണ്ടതാണോ? കെഎസ്ആർടിസിയുടെ ദുരന്തമായ അവസ്ഥ ചർച്ച ചെയ്യേണ്ടതല്ലേ? മികച്ച ഉദ്യോഗസ്ഥന്മാരെ നാട് കടത്തിയതും സസ്പെൻഡ് ചെയ്തതും അഴിമതിക്കാരെ തിരിച്ചുകൊണ്ടുവന്നും പ്രൊമോഷൻ നൽകിയും മുന്നേറുമ്പോൾ ചെറുവിരൽ അനക്കേണ്ടതില്ലേ?
ഒരു സംശയവും വേണ്ട, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഒരു തികഞ്ഞ പരാജയമാണ്. ഒരു പക്ഷേ, കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ്. അവസരങ്ങൾ ഏറെയുണ്ടെങ്കിലും ഒന്നും മുതലാക്കാൻ കഴിയാത്ത പ്രതിപക്ഷ നേതാവ്. ബന്ദു ഹർത്താലും ഒക്കെ നടത്തേണ്ടപ്പോൾ മിണ്ടാതിരിക്കും അല്ലാത്തപ്പോൾ ഹർത്താൽ നടത്തുകയും ചെയ്യുന്ന നേതാവാണ് ചെന്നിത്തല. ഫേസ്‌ബുക്കിൽ വേണ്ടതും വേണ്ടാത്തതും പോസ്റ്റ് ഇടുകയും എന്നും നാലോ അഞ്ചോ പ്രസ്താവന ഇറക്കുകയും ചെയ്താൽ ഉത്തരവാദിത്തം തീർന്നു എന്നു കരുതിന്നിടത്താണ് ചെന്നിത്തല ഒരു പരാജയമാകുന്നത്.