- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ പിണറായി നീങ്ങിയത് കേരളത്തെ കലാപ ഭൂമിയാക്കാൻ ! സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം ഇന്നലത്തെ സർവകക്ഷി യോഗത്തിൽ കണ്ടെന്നും രമേശ് ചെന്നിത്തല; കേരളത്തെ വേദനയിലാഴ്‌ത്തുന്ന നിലപാടാണ് സർക്കാരിന്റെതെയന്ന് ഉമ്മൻ ചാണ്ടി; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മേഖലാ ജാഥാ സമാപനം
പത്തനംതിട്ട : ശബരിമല വിഷയത്തിൽ സംസ്ഥാനം ഏറെ ആശങ്കയലായിരിക്കുന്ന വേളയിൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ലെന്നും വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ച് കോൺഗ്രസ്. മേഖലാ ജാഥകൾ ഇന്നലെ സമാപിച്ചതോടെയാണ് ജനങ്ങൾക്ക് മുൻപിൽ കോൺഗ്രസ് തങ്ങളുടെ നയം വ്യക്തമാക്കിയത്. സംസ്ഥാനത്തെ അഞ്ച് മേഖലകളിൽ നിന്നുമായിരുന്നു ജാഥ ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പതിനായിരങ്ങൾ അടങ്ങുന്ന ജനസാഗരമായിരുന്നു. ശബരിമല വിഷയത്തിൽ പുനഃപരിശോധന ഹർജി, തെറ്റുതിരുത്തൽ ഹർജി ഉൾപ്പെടെ നിയമപരമായ വഴികൾ മുന്നിൽ നിൽക്കുമ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നീങ്ങിയത് ശബരിമലയെ കലാപഭൂമിയാക്കാൻ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. പത്തനംതിട്ടയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്നലത്തെ സർവകക്ഷി യോഗത്തിൽ എല്ലാവരും നേരിൽക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശ്രീധരൻ പിള്
പത്തനംതിട്ട : ശബരിമല വിഷയത്തിൽ സംസ്ഥാനം ഏറെ ആശങ്കയലായിരിക്കുന്ന വേളയിൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ലെന്നും വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ച് കോൺഗ്രസ്. മേഖലാ ജാഥകൾ ഇന്നലെ സമാപിച്ചതോടെയാണ് ജനങ്ങൾക്ക് മുൻപിൽ കോൺഗ്രസ് തങ്ങളുടെ നയം വ്യക്തമാക്കിയത്. സംസ്ഥാനത്തെ അഞ്ച് മേഖലകളിൽ നിന്നുമായിരുന്നു ജാഥ ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പതിനായിരങ്ങൾ അടങ്ങുന്ന ജനസാഗരമായിരുന്നു.
ശബരിമല വിഷയത്തിൽ പുനഃപരിശോധന ഹർജി, തെറ്റുതിരുത്തൽ ഹർജി ഉൾപ്പെടെ നിയമപരമായ വഴികൾ മുന്നിൽ നിൽക്കുമ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നീങ്ങിയത് ശബരിമലയെ കലാപഭൂമിയാക്കാൻ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. പത്തനംതിട്ടയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്നലത്തെ സർവകക്ഷി യോഗത്തിൽ എല്ലാവരും നേരിൽക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശ്രീധരൻ പിള്ളയെയും തിരിച്ചും പുകഴ്‌ത്തുന്ന തിരക്കിലായിരുന്നു. ബിജെപിക്ക് സുവർണാവസരം ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുവതീപ്രവേശ വിഷയത്തിലെ സംഘർഷാന്തരീക്ഷം പരിഹരിക്കാനുള്ള അവസാന അവസരവും മുഖ്യമന്ത്രി ഇന്നലെ നഷ്ടപ്പെടുത്തി. ഇനി വിധിയുടെ പേരിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും മുഖ്യമന്ത്രി മാത്രമായിരിക്കും ഉത്തരവാദി. ബിജെപിയുടെ രാഷ്ട്രീയ കെണിയിൽ മതേതര കേരളം വീഴില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി
ശബരിമല വിഷയത്തിൽ പിണറായിക്കെതിരെ ആഞ്ഞടിച്ച ഉമ്മൻ ചാണ്ടി. യുവതീപ്രവേശ വിഷയത്തിൽ സംസ്ഥാനത്തെ വേദനയിലാഴ്‌ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം ഈ സർക്കാർ പിൻവലിച്ചില്ലായിരുന്നെങ്കിൽ ഇന്ദു മൽഹോത്ര എഴുതിയ അതേ വിധിന്യായം ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയായി വരുമായിരുന്നു. സ്ത്രീകളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് പുനഃപരിശോധന ഹർജി നൽകിയിരുന്നെങ്കിൽ സർക്കാരിനു രക്ഷപ്പെടാമായിരുന്നു.
ഈ വിഷയത്തിൽ സർക്കാർ ചെയ്ത മൂന്നാമത്തെ തെറ്റ് ഇന്നലത്തെ സർവകക്ഷി യോഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ അപമാനിക്കാനായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. വിശ്വാസികൾക്കു വേണ്ടി കലാപം നടത്തുന്ന ബിജെപിക്ക് ഈ പ്രശ്നം ഓർഡിനൻസിലൂടെ ഒരു ദിവസം കൊണ്ടു പരിഹരിക്കാം. സർക്കാരിനെ വലിച്ചു താഴെയിടാൻ വന്ന അമിത്ഷായിൽ നിന്നു കേൾക്കാൻ കേരളം ആഗ്രഹിച്ചത് ഓർഡിനൻസ് എന്ന വാക്കാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. വിശ്വാസം സംരക്ഷിക്കു, വർഗീയതയെ ചെറുക്കു എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് നിന്ന് കെ.സുധാകരൻ, പാലക്കാട് നിന്ന് ഷാനിമോൾ ഉസ്മാൻ, തൊടുപുഴയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരത്തു നിന്ന് കെ.മുരളീധരൻ എന്നിവർ നയിച്ച മേഖല പ്രചാരണ ജാഥകൾക്കാണ് ഇന്നലെ സമാപനമായത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെപിസിസി ട്രഷറർ ജോൺസൺ മാത്യു, എം.എം.ഹസൻ, പി.ജെ.കുര്യൻ, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, അടൂർ പ്രകാശ് എംഎൽഎ, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവർ പ്രസംഗിച്ചു.