- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യാശയുടെയും ആഹ്ളാദത്തിന്റെയും വർഷമാകട്ടെ; പുതുവൽസരാശംസകൾ നേർന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതുവൽസരാശംസകൾ നേർന്നു. കൊറോണയുടെ വ്യാപനത്തെത്തുടർന്നുണ്ടായ ആശങ്കയുടെയും ഭീതിയുടെയും ഇരുണ്ടവർഷമാണ് 2020 ന്റെ അസ്തമയത്തോടെ കൊഴിഞ്ഞു വീഴുന്നത്. വലിയ പ്രത്യാശയോടെയാണ് 2021 നെ നമ്മൾ ഉറ്റു നോക്കുന്നത്. കോവിഡ് എന്ന മഹാമാരിക്കുള്ള ഔഷധം ഉടനെത്തുമെന്നതും അത് എല്ലാ മനുഷ്യർക്കും പ്രാപ്യമാകുമെന്നുമുള്ള വാർത്തകൾ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നമുക്ക് നൽകുന്നത്. അത് മൂലം 2021 എന്നത് പ്രത്യാശയുടെയും ആഹ്ളാദത്തിന്റെയും വർഷമാകട്ടെ എന്നും രമേശ് ചെന്നിത്തല ആശംസിച്ചു.
ലോകത്തിലെ എല്ലാ മനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലകളിലേക്കും, വിദ്യാലയങ്ങളിലേക്കും, വിനോദ കേന്ദ്രങ്ങളിലേക്കും, നിത്യജീവിതത്തിലേക്കും മടങ്ങിവരാൻ കഴിയുമെന്നും, 2021 ൽ നമ്മുടെ ജീവിതം കുറെക്കൂടി ആഹ്ളാദപൂർണ്ണവും, ആരോഗ്യ സമ്പൂഷ്ടവുമാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല ആശംസാ സന്ദേശത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്