- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സരിതയെ ഞാൻ കണ്ടിട്ടേയില്ല; എന്നെ വിളിച്ചതു രണ്ടു നമ്പരിൽ നിന്നായി 12 തവണ': രമേശ് ചെന്നിത്തല സോളാർ കമ്മീഷനോട്
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായരെ താൻ നേരിട്ടു കണ്ടിട്ടേയില്ലെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. രണ്ടു നമ്പരിൽ നിന്നായി 12 തവണ തന്നെ വിളിച്ചിട്ടുണ്ടെന്നും ചെന്നിത്തല സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇതുസംബന്ധിച്ച രേഖകൾ സോളാർ കമ്മിഷനിൽ പ്രതിപക്ഷ നേതാവ് ഹാജരാക്കി. തന്നെ കണ്ടിട്ടുണ്ടെന്ന സരിതയുടെ വാദം കളവാണെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഫോൺ എടുക്കുന്നത് പിഎ ആണെന്നും ചെന്നിത്തല കമ്മിഷനിൽ പറഞ്ഞു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ വസ്തതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് കമ്മീഷൻ ചെന്നിത്തലയിൽ നിന്ന് തെളിവ് ശേഖരിച്ചത്. സി ഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണനെ സോളാർ കമ്മീഷന്റെ നിർദ്ദേശ പ്രകാരം കൊയമ്പത്തൂരിൽ കൊണ്ടുപോയതിനെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു. കൊലക്കേസിൽ തടവ് ശിക്ഷ അനുവദിക്കുന്ന കുറ്റവാളിയെ മതിയായ സുരക്ഷ ഒരുക്കാതെയാണ് കമ്മീഷൻ അന്യ സംസ്ഥാനത്തുകൊണ്ടു പോയി തെളിവെടുത്തതെന്നായിരുന്

കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായരെ താൻ നേരിട്ടു കണ്ടിട്ടേയില്ലെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. രണ്ടു നമ്പരിൽ നിന്നായി 12 തവണ തന്നെ വിളിച്ചിട്ടുണ്ടെന്നും ചെന്നിത്തല സോളാർ കമ്മീഷനിൽ മൊഴി നൽകി.
ഇതുസംബന്ധിച്ച രേഖകൾ സോളാർ കമ്മിഷനിൽ പ്രതിപക്ഷ നേതാവ് ഹാജരാക്കി. തന്നെ കണ്ടിട്ടുണ്ടെന്ന സരിതയുടെ വാദം കളവാണെന്നും ചെന്നിത്തല പറഞ്ഞു.
തന്റെ ഫോൺ എടുക്കുന്നത് പിഎ ആണെന്നും ചെന്നിത്തല കമ്മിഷനിൽ പറഞ്ഞു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ വസ്തതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് കമ്മീഷൻ ചെന്നിത്തലയിൽ നിന്ന് തെളിവ് ശേഖരിച്ചത്.
സി ഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണനെ സോളാർ കമ്മീഷന്റെ നിർദ്ദേശ പ്രകാരം കൊയമ്പത്തൂരിൽ കൊണ്ടുപോയതിനെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു. കൊലക്കേസിൽ തടവ് ശിക്ഷ അനുവദിക്കുന്ന കുറ്റവാളിയെ മതിയായ സുരക്ഷ ഒരുക്കാതെയാണ് കമ്മീഷൻ അന്യ സംസ്ഥാനത്തുകൊണ്ടു പോയി തെളിവെടുത്തതെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.

