- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രൂവറി അനുമതി റദ്ദാക്കിയത് സ്വാഗതാർഹം; അഴിമതി നടത്തിയ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല; രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവും പ്രക്ഷോഭവും തുടരും; നിയമം കാറ്റിൽ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസിൽ അപേക്ഷ വാങ്ങി ലൈസൻസ് കൊടുക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ച നടപടി റദ്ദാക്കി കൊണ്ടുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. അടിമുടി ക്രമവിരുദ്ധമായ കാര്യങ്ങളാണ് ബ്രൂവറി വിഷയത്തിൽ നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരനായ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവും പ്രക്ഷോഭവും തുടരുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഷയത്തെ കുറിച്ച് കൂടുതൽ രേഖകളുമായി വിവരങ്ങൾ പുറത്തുവിട്ട മാധ്യമപ്രവർത്തകരെ അഭിനന്ദിക്കുന്നു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 വർഷമായി കേരളത്തിലെ ഒരു സർക്കാരും ചെയ്യാൻ ധൈര്യം കാണിക്കാത്ത അഴിമതിയാണ് 22 മാസം പ്രായമായ ഇടതുപക്ഷ ഗവൺമെന്റ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റിൽ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ച നടപടി റദ്ദാക്കി കൊണ്ടുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. അടിമുടി ക്രമവിരുദ്ധമായ കാര്യങ്ങളാണ് ബ്രൂവറി വിഷയത്തിൽ നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരനായ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവും പ്രക്ഷോഭവും തുടരുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിഷയത്തെ കുറിച്ച് കൂടുതൽ രേഖകളുമായി വിവരങ്ങൾ പുറത്തുവിട്ട മാധ്യമപ്രവർത്തകരെ അഭിനന്ദിക്കുന്നു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 വർഷമായി കേരളത്തിലെ ഒരു സർക്കാരും ചെയ്യാൻ ധൈര്യം കാണിക്കാത്ത അഴിമതിയാണ് 22 മാസം പ്രായമായ ഇടതുപക്ഷ ഗവൺമെന്റ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റിൽ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസിൽ അപേക്ഷ വാങ്ങി ലൈസൻസ് കൊടുക്കുകയാണ് ചെയ്തത്.
1999ലെ ഉത്തരവ് നിലനിൽക്കെ അത് മാറ്റം വരുത്താതെ ലൈസൻസ് നൽകാൻ പാടില്ല എന്നതുകൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ബിസിനസ് റൂൾസനുസരിച്ച് ഒരു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം മാറ്റണമെങ്കിൽ മറ്റൊരു മന്ത്രിസഭായോഗം വേണം. അതും കാറ്റിൽപറത്തിക്കൊണ്ടാണ് ലൈസൻസ് നൽകാനുള്ള തീരുമാനമെടുത്തത്. അത് മുഖ്യമന്ത്രി ശരിവെക്കുകയാണ് ചെയ്തത്.
എഴുമാസത്തോളം എക്‌സൈസ് വകുപ്പിന്റെ ഓഫീസിൽ ബന്ധപ്പെട്ട ഫയൽ ഉറങ്ങിയത് ഡീൽ ഉറപ്പിക്കാനാണ്. ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. വ്യക്തമായ അഴിമതിയും സ്വജനപക്ഷപാതവും ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്നാണ് പ്രതിപക്ഷം ഉറച്ചുവിശ്വസിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. രേഖകളുടെ പിൻബലത്തോടെ അഴിമതിയുണ്ടെന്ന് പറഞ്ഞപ്പോൾ അത്തരം ശീലമുള്ളമുള്ളവർക്കാണ് അങ്ങനെ തോന്നുന്നതെന്നാണ്. യാതൊരു വിരങ്ങളും വെളിപ്പെടുത്താതെയാണ് കമ്പനികൾക്ക് അനുമതി നൽകിയത്. ഡിസ്റ്റലറി തുടങ്ങാൻ അനുമതി കൊടുത്ത ശ്രീചക്രയുടെ ഉടമയാരാണെന്നും ചെന്നിത്തല ആരാഞ്ഞു. ഇനിയും പുറത്തുവരാൻ സാധ്യതയുള്ള കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയുണ്ടെന്ന് ബോധ്യമായതിനാലാണ് അനുമതി റദ്ദാക്കിയത്. നിയമപരമായിരുന്നു എങ്കിൽ റദ്ദാക്കേണ്ടതില്ലായിരുന്നുവല്ലോ എന്നും ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫിന്റ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ട് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.
അതേസമയം ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയുണ്ടെന്ന് ബോധ്യമായതിനാലാണ് അനുമതി റദ്ദാക്കിയത്. നിയമപരമായിരുന്നു എങ്കിൽ റദ്ദാക്കേണ്ടതില്ലായിരുന്നുവല്ലോ എന്നും ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫിന്റ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ട് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.