- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുരളീധരന്റെ വിമർശനങ്ങൾ പോസീറ്റീവായി കാണുന്നെന്ന് ചെന്നിത്തല; മുരളി നടത്തിയത് പ്രതിപക്ഷം കൂടുതൽ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമർശനം; എം എം മണിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷം നിർജീവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കൊലക്കേസിൽ പ്രതിയായ എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുരളി ഉയർത്തിയ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമായി. മുരളീധരൻ മുൻ കെപിസിസി പ്രസിഡന്റും പാർട്ടിയിലെ മുതിർന്ന നേതാവുമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം കൂടുതൽ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമർശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങൾ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നൽകുന്നത് ശരിയല്ല. ചെന്നിത്തല നിലപാട് വ്യക്തമാക്കി. സർക്കാർ കൂടുതൽ ജനദ്രോഹനടപടികളെടുക്കുമ്പോൾ അതിനനുസരിച്ച് പ്രക്ഷോഭം ശക്തമാക്കണമെന്ന് മാത്രമാണ് മുരളീധരൻ പറഞ്ഞത്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ആറ് മാസക്കാലം അവരുടെ പ്രവർത്തനം വിലയിരുത്തുക എന്നതാണ് കോൺഗ്രസ് സ്വീകരിച്ചു പോന്ന രീതി. എന്തായാലും ആ സമയപരിധി തീർന്നു. സർക്ക
തിരുവനന്തപുരം: പ്രതിപക്ഷം നിർജീവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കൊലക്കേസിൽ പ്രതിയായ എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുരളി ഉയർത്തിയ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമായി.
മുരളീധരൻ മുൻ കെപിസിസി പ്രസിഡന്റും പാർട്ടിയിലെ മുതിർന്ന നേതാവുമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം കൂടുതൽ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമർശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങൾ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നൽകുന്നത് ശരിയല്ല. ചെന്നിത്തല നിലപാട് വ്യക്തമാക്കി.
സർക്കാർ കൂടുതൽ ജനദ്രോഹനടപടികളെടുക്കുമ്പോൾ അതിനനുസരിച്ച് പ്രക്ഷോഭം ശക്തമാക്കണമെന്ന് മാത്രമാണ് മുരളീധരൻ പറഞ്ഞത്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ആറ് മാസക്കാലം അവരുടെ പ്രവർത്തനം വിലയിരുത്തുക എന്നതാണ് കോൺഗ്രസ് സ്വീകരിച്ചു പോന്ന രീതി. എന്തായാലും ആ സമയപരിധി തീർന്നു. സർക്കാർ ജനദ്രോഹപരമായി നീങ്ങുന്ന സാഹചര്യത്തിൽ ഇനി യോജിച്ചതും ശക്തവുമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകും. പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭരണ പരാജയം ഉയർത്തിക്കാട്ടുന്നതിൽ യുഡിഎഫിന് സാധിക്കുന്നില്ലെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായം വിമർശനപരമായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സമരം കൂടുതൽ ശക്തമായി മുന്നോട്ട് പോവണമെന്നാണ് അവരും ആവശ്യപ്പെട്ടത്. റേഷൻ പ്രശ്‌നം, നോട്ട് പ്രതിസന്ധി, മണിയുടെ രാജി എന്നീ വിഷയങ്ങളിൽ തുടർപ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് യുഡിഎഫ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലക്കേസിൽ പ്രതിയായ ആൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും, വിടുതൽ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ എംഎം മണി അടിയന്തരമായി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മണി മന്ത്രിയായിരിക്കുന്നതിൽ സിപിഐ(എം) കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് യുഡിഎഫിനു നേർക്ക് കെ.മുരളീധരന്റെ കടന്നാക്രമണം ഉണ്ടാകുന്നത്. കേരളത്തിൽ പ്രതിപക്ഷമില്ല. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഐഎം മാത്രമായി ചുരുങ്ങിയ അവസ്ഥയാണ്. ഒരു സമരംപോലും നടത്താൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ മുരളീധരനെതിരെ വി.ഡി സതീശൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ രംഗത്തെത്തുകയും ചെയ്തു. മുസ്ലിംലീഗും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം അടക്കമുള്ളവരും പ്രതിപക്ഷം പരാജയമാണെന്ന് കോൺഗ്രസിന്റ പേരെടുത്ത് പറയാതെ ഇന്നു വിമർശനമുന്നയിച്ചിരുന്നു. കൂടാതെ മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു.



