- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുരുവായൂർ ക്ഷേത്രത്തിൽ കെ വി അബ്ദുൾഖാദറിന് എന്താണ് കാര്യം? ചെന്നിത്തലയുടെ വർഗീയ പരാമർശത്തിൽ നടുത്തളത്തിൽ ചാടിയിറങ്ങി ഭരണപക്ഷം; ബൽറാം മുഖ്യമന്ത്രിയെ എടാ.. എന്ന് വിളിച്ചെന്ന് ഷംസീർ; മുഖ്യമന്ത്രി കസേരക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോയെന്ന് പിണറായിയുടെ ചോദ്യം: നിയമസഭ ഇന്ന് കലുഷിതമായത് ഇങ്ങനെ
തിരുവനന്തപുരം: മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം ഇന്ന് നിയമസഭയെ ശരിക്കും പിടിച്ചു കുലുക്കി. അടുത്ത കാലത്തായി നിയമസഭ ഏറ്റവും ബഹളമായമായ ദിവസമായിരുന്നു ഇന്ന്. പ്രതിപക്ഷ ഭരണപക്ഷ എംഎൽഎമാരുടെ പരാമർശങ്ങളെ തുടർന്നാണ് സഭ കലുഷിതമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വർഗീയ പരാമർശവും ഏറെ കോലാഹലങ്ങൾക്ക് വഴിവച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാകാര്യത്തിൽ കെവി അബ്ദുൾഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. ഇതിൽ ഭരണപക്ഷം ക്ഷുഭിതരായി നടുത്തളത്തിലേക്ക് കുതിച്ചെത്തി. എ പ്രദീപ് കുമാർ, ടിവി രാജേഷ് തുടങ്ങിയ എംഎൽഎമാർ വെല്ലിലേക്ക് കുതിച്ചെത്തി. ഒരുഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഭരണപക്ഷ എംഎൽഎമാരെ നടുത്തളത്തിലേക്ക് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുനിർത്തി. നേരത്തെ തന്നെ നടുത്തളത്തിലുള്ള പ്രതിപക്ഷ എംഎൽഎമാരുമായി കയ്യാങ്കളിയുടെ വക്കിൽ വരെയെത്തി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റർ വെള്ളം പൊലീസ് നോക്കി നിൽക്കെ ഒരുവിഭാഗം ഗുണ്ടകൾ ഒഴുക്കി കളഞ്ഞിരലുന്ന
തിരുവനന്തപുരം: മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം ഇന്ന് നിയമസഭയെ ശരിക്കും പിടിച്ചു കുലുക്കി. അടുത്ത കാലത്തായി നിയമസഭ ഏറ്റവും ബഹളമായമായ ദിവസമായിരുന്നു ഇന്ന്. പ്രതിപക്ഷ ഭരണപക്ഷ എംഎൽഎമാരുടെ പരാമർശങ്ങളെ തുടർന്നാണ് സഭ കലുഷിതമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വർഗീയ പരാമർശവും ഏറെ കോലാഹലങ്ങൾക്ക് വഴിവച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാകാര്യത്തിൽ കെവി അബ്ദുൾഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. ഇതിൽ ഭരണപക്ഷം ക്ഷുഭിതരായി നടുത്തളത്തിലേക്ക് കുതിച്ചെത്തി. എ പ്രദീപ് കുമാർ, ടിവി രാജേഷ് തുടങ്ങിയ എംഎൽഎമാർ വെല്ലിലേക്ക് കുതിച്ചെത്തി. ഒരുഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഭരണപക്ഷ എംഎൽഎമാരെ നടുത്തളത്തിലേക്ക് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുനിർത്തി. നേരത്തെ തന്നെ നടുത്തളത്തിലുള്ള പ്രതിപക്ഷ എംഎൽഎമാരുമായി കയ്യാങ്കളിയുടെ വക്കിൽ വരെയെത്തി.
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റർ വെള്ളം പൊലീസ് നോക്കി നിൽക്കെ ഒരുവിഭാഗം ഗുണ്ടകൾ ഒഴുക്കി കളഞ്ഞിരലുന്നു. ഈ സംഭവത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂർ എംഎൽഎയായ സിപിഐഎമ്മിലെ കെവി അബ്ദുൾഖാദർ രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ വിശദീകരണം നൽകി. ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോൺഗ്രസിലെയും ലീഗിലെയും നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുൾ ഖാദറിന്റെ വിശദീകരണം.
ഇത് വാദം ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുൾഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരുവായൂരിലെ പൂജാകാര്യത്തിൽ അബ്ദുൾ ഖാദറിന് എന്തു കാര്യമെന്ന വർഗീയ പരാമർശം ഉന്നയിച്ചത്. ഈ സംവാദങ്ങളുടെ തുടർച്ചയിലാണ് ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം വരുന്നത്. സഭ കലുഷിതമായതോടെ സ്പീക്കർ പി ശ്രീരാമകൃഷ്ൻ രമേശ് ചെന്നിത്തല അബ്ദുൾഖാദറിനെതിരെ നടത്തിയ പരാമർശം സഭാ രേഖയിൽനിന്ന് നീക്കിയതായി അറിയിച്ചു. വിവാദ പരാമർശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വാദം.
മുഖ്യമന്ത്രിയെ വിടി ബൽറാം എംഎൽഎ എടാ എന്ന് വിളിച്ചെന്ന് സിപിഐഎം എംഎൽഎ എഎൻ ഷംസീർ ആരോപിച്ചു. നടുത്തളത്തിലെ പോർവിളിക്കിടയിലാണ് ബൽറാമിന്റെ പരാമർശമെന്ന് ഭരണപക്ഷ എംഎൽഎമാർ കുറ്റപ്പെടുത്തുന്നു. തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളിൽ ഒരാൾ ആക്രോശം നടത്തിയെന്നും അതാരാണെന്ന് ആണ് അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ മുഖ്യമന്ത്രി കസേരക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോ? പരിധിയിൽ ലംഘിക്കുന്ന നിലപാട് ഉണ്ടാകരുത്. വിരട്ടാനാണോ പ്രതിപക്ഷത്തിന്റെ ഭാവമെന്നും അദ്ദേഹം ചോദിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്നും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
അതിനിടെ പത്രസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഹൈബി ഈഡൻ എംഎൽഎയും മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തുനിന്നും ആരും ആക്രോശിച്ചിട്ടില്ല, ഒരിക്കലും അത്തരമൊരു ശ്രമം ഉണ്ടായില്ല. വി.ടി ബൽറാമിന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു പരാമർശം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഭരണപക്ഷ അംഗങ്ങൾ ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയോട് മിണ്ടുന്നത് തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കർ സഭയെ അറിയിച്ചിട്ടുണ്ട്.