- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിടരുതെന്നു ജീവനക്കാരോട് ആജ്ഞാപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം ഓണം ആഘോഷിക്കാൻ ഡൽഹിക്കു പോകുന്നു! പിണറായിക്കെതിരെ ആഞ്ഞടിച്ചു ചെന്നിത്തല ഫേസ്ബുക്കിൽ
ഓണത്തിന് ആവശ്യത്തിൽ കൂടുതൽ അവധി ദിവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിട്ട് ആഘോഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസങ്ങൾക്ക് മുമ്പാണ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. പൂക്കളം ഇട്ടുസമയം കളയരുതെന്ന് പറഞ്ഞ മുഖ്യമന്തിയുടെ സെപ്റ്റംബർ 2 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്റിലേയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, പിണറായി വിജയനെതിരെ ആഞ്ഞടിച്ചു ചെന്നിത്തലയുടെ ഫേസ്‌ബുക്കും. ഓണത്തിന് സർക്കാർ ഓഫീസുകളിൽ പ്രവൃത്തി സമയത്ത് ജീവനക്കാർ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ
ഓണത്തിന് ആവശ്യത്തിൽ കൂടുതൽ അവധി ദിവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിട്ട് ആഘോഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസങ്ങൾക്ക് മുമ്പാണ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്.
അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. പൂക്കളം ഇട്ടുസമയം കളയരുതെന്ന് പറഞ്ഞ മുഖ്യമന്തിയുടെ സെപ്റ്റംബർ 2 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്റിലേയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ, പിണറായി വിജയനെതിരെ ആഞ്ഞടിച്ചു ചെന്നിത്തലയുടെ ഫേസ്‌ബുക്കും. ഓണത്തിന് സർക്കാർ ഓഫീസുകളിൽ പ്രവൃത്തി സമയത്ത് ജീവനക്കാർ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേതൃത്വത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ ലക്ഷങ്ങൾ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താൻ പോവുകയാണ്. എന്ന് രമേഷ് ചെന്നിത്തല പരിഹസിക്കുന്നു.
സെപ്റ്റംബർ മൂന്നിന് അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാർക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തം. എന്നും രമേശ് ചെന്നിത്തല ഫേസ്‌ബുക് പോസ്റ്റിൽ കുറിക്കുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം...