- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പണമടച്ചില്ല; പ്രതിപക്ഷനേതാവിന്റെ ഫോണും ഇന്റർനെറ്റും വിച്ഛേദിച്ചു; കണക്ഷൻ വിഛേദിച്ചത് 4600 രൂപ കുടിശ്ശികയുണ്ടായതിനാൽ
തിരുവനന്തപുരം: പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ടെലിഫോണും ഇന്റർനെറ്റും ബി.എസ്.എൻ.എൽ. വിച്ഛേദിച്ചു.
സാങ്കേതികപ്പിഴവുമൂലം ടെലിഫോൺ ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് 4600 രൂപ കുടിശ്ശികയുണ്ടെന്നും അത് അടയ്ക്കാത്തതിനാലാണ് ടെലിഫോൺ വിച്ഛേദിച്ചതെന്നും ബി.എസ്.എൻ.എൽ. അറിയിച്ചത്. സംഭവം വാർത്തയായതോടെ വൈകുന്നേരത്തോടെ ടെലിഫോൺ, ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു.
Next Story