- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
51 വെട്ട് വെട്ടി പരിചയമുള്ള കൊടി സുനിയടക്കം 19 പ്രതികൾക്ക് പരോൾ നൽകി; ടിപിയെ വകവരുത്തിയതിന് സമാനമാണ് ഷുഹൈബിന്റെ കൊലപാതകം; പ്രതികൾക്ക് സർക്കാർ പരോൾ നീട്ടി നൽകിയതിന്റെ തെളിവുകളുമായി രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കൊലയാളികളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടെന്നും പൊലീസ് ഡമ്മി പ്രതികൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം
തിരുവനന്തപുരം: കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾ മുമ്പ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളടക്കം 19 കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ടി.പി. വധക്കേസ് പ്രതികളായ അനൂപ്, കൊടി സുനി, ടി.കെ രജീഷ് എന്നിവർ ഉൾപ്പെടെ 19 പ്രതികൾക്കാണ് പരോൾ ലഭിച്ചത്. ജനുവരി 16, 22, 23, 24 തീയതികളിൽ വിവിധ കൊലക്കേസ് പ്രതികൾക്ക് പരോൾ നീട്ടി ലഭിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. കണ്ണൂരിലെ സിപിഎം. കൊലയാളി സംഘങ്ങൾ നടത്തിവരുന്ന കൊലപാതകങ്ങൾക്ക് സമാനമാണ് ഷുഹൈബിന്റെ കൊലയ്ക്ക്. പ്രതികളെ പിടികൂടാൻ പൊലീസ് ഇരുട്ടിൽ തപ്പേണ്ട കാര്യമില്ല. സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്താൽ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഡമ്മി പ്രതികളെ ലഭിക്കാത്തതാണ് കേസ് അന്വേഷണം നീണ്ടു പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾ മുമ്പ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളടക്കം 19 കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ടി.പി. വധക്കേസ് പ്രതികളായ അനൂപ്, കൊടി സുനി, ടി.കെ രജീഷ് എന്നിവർ ഉൾപ്പെടെ 19 പ്രതികൾക്കാണ് പരോൾ ലഭിച്ചത്. ജനുവരി 16, 22, 23, 24 തീയതികളിൽ വിവിധ കൊലക്കേസ് പ്രതികൾക്ക് പരോൾ നീട്ടി ലഭിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു.
കണ്ണൂരിലെ സിപിഎം. കൊലയാളി സംഘങ്ങൾ നടത്തിവരുന്ന കൊലപാതകങ്ങൾക്ക് സമാനമാണ് ഷുഹൈബിന്റെ കൊലയ്ക്ക്. പ്രതികളെ പിടികൂടാൻ പൊലീസ് ഇരുട്ടിൽ തപ്പേണ്ട കാര്യമില്ല. സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്താൽ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഡമ്മി പ്രതികളെ ലഭിക്കാത്തതാണ് കേസ് അന്വേഷണം നീണ്ടു പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് ഷുഹൈബിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആക്രമണം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് വാഹന പരിശോധനയ്ക്കു പോലും തയാറാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ അനുശോചനം പോലും രേഖപ്പെടുത്താതെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം കൊലയാളികൾക്കുള്ള പ്രോത്സാഹനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വീടിന് പത്ത് കിലോമീറ്റർ മാറിയാണ് ഷുഹൈബിന്റെ വീട്. എന്നാൽ, മുഖ്യമന്ത്രി അവിടെ പോവുകയോ അനുശോചനം രേഖപ്പെടുത്തുകയോ പോലും ചെയ്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഷുഹൈബിനെ ജയിലിൽ വെച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. അതിന് വ്യക്തമായ തെളിവുകളുണ്ട്. കൊലയാളി പാർട്ടിയായി സിപിഎം. മാറുന്നുവെന്നും വാടകക്കൊലയാളികളെ സംരക്ഷിക്കുന്ന സമീപനം സിപിഎം. മതിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഭീകര സംഘടന പോലെ പ്രവർത്തിക്കുന്നതു ശരിയല്ല. പാർട്ടി കൊലപാതകങ്ങളിലെ കുറ്റവാളികളെ സംരക്ഷിക്കാനായി ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. നേതാക്കൾ അണികളെ കൊലപാതകികളാക്കുകയും സ്വന്തം മക്കളെ ബിസിനസുകാരാക്കുകയുമാണ് ചെയ്യുന്നതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.
വരുന്ന 22-ാം തീയതി പ്രതിപക്ഷനേതാവും കെപിസിസി. പ്രസിഡന്റും മുന്മുഖ്യമന്ത്രിയും മറ്റ് എംഎൽഎ.മാരും അടങ്ങുന്ന സംഘം ഷുഹൈബിന്റെ വീട് സന്ദർശിക്കും.പരോളിലിറങ്ങിയ തടവുകാർ ഗൂഢാലോചന നടത്തിയാണു ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെയും ചെന്നിത്തല ആരോപിച്ചിരുന്നു. സമീപദിവസങ്ങളിൽ പരോളിലിറങ്ങിയവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കണം. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം എന്നതിനാൽ കേസിൽ യുഎപിഎ ചുമത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.