- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവ മലയാളി ഡോക്ടർക്ക് എന്താണ് സംഭവിച്ചത്? അമേരിക്കയിൽ സെറ്റിൽ ചെയ്ത ഡോക്ടർ കുടുംബത്തിലെ അംഗത്തിന്റെ മരണത്തിൽ ആകെ ദുരൂഹതകൾ
മാവേലിക്കര: യുഎസിലെ മിഷിഗണിൽ മലയാളി ഡോക്ടറെ സ്വന്തം കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. മിഷിഗൺ ഹെന്റി ഫോർഡ് ആശുപത്രിയിലെ ഫിസിഷ്യൻ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു വീട്ടിൽ ഡോ.രമേശ് കുമാറിന്റെ (രാമു32) മൃതദേഹമാണു ദേശീയപാതയോരത്തു കണ്ടെത്തിയത്. യുഎസിലെ പ്രശസ്ത ഡോക്ടറും ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാറിന്റെയും പാലക്കാട് സ്വദേശിനി മീനാക്ഷിയുടെയും മകനാണു രമേശ് കുമാർ. യാത്രക്കാരുടെ സീറ്റിലാണു മൃതദേഹം കണ്ടത്. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. വംശീയവിദ്വേഷമാണ് കാരണമെന്ന് കരുതുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മിഷിഗനിലെ ഹെന്റി ഫോർഡ് ആസ്?പത്രിയിലെ ഫിസിഷ്യനായിരുന്നു ഡോ. രമേശ് കുമാർ. ഡോ.നരേന്ദ്രകുമാറിന്റെ കുടുംബം 37 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ്. രമേശ് കുമാർ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നില്ല. മകൻ ആശുപത്രിയിൽ എത്തിയില്ലെന്നറിഞ്ഞു നരേന്ദ്രകുമാർ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. രമേശിന്
മാവേലിക്കര: യുഎസിലെ മിഷിഗണിൽ മലയാളി ഡോക്ടറെ സ്വന്തം കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. മിഷിഗൺ ഹെന്റി ഫോർഡ് ആശുപത്രിയിലെ ഫിസിഷ്യൻ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു വീട്ടിൽ ഡോ.രമേശ് കുമാറിന്റെ (രാമു32) മൃതദേഹമാണു ദേശീയപാതയോരത്തു കണ്ടെത്തിയത്.
യുഎസിലെ പ്രശസ്ത ഡോക്ടറും ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാറിന്റെയും പാലക്കാട് സ്വദേശിനി മീനാക്ഷിയുടെയും മകനാണു രമേശ് കുമാർ. യാത്രക്കാരുടെ സീറ്റിലാണു മൃതദേഹം കണ്ടത്. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. വംശീയവിദ്വേഷമാണ് കാരണമെന്ന് കരുതുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മിഷിഗനിലെ ഹെന്റി ഫോർഡ് ആസ്?പത്രിയിലെ ഫിസിഷ്യനായിരുന്നു ഡോ. രമേശ് കുമാർ.
ഡോ.നരേന്ദ്രകുമാറിന്റെ കുടുംബം 37 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ്. രമേശ് കുമാർ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നില്ല. മകൻ ആശുപത്രിയിൽ എത്തിയില്ലെന്നറിഞ്ഞു നരേന്ദ്രകുമാർ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. രമേശിന്റെ ഫ്‌ലാറ്റിലെത്തിയപ്പോൾ അവിടെയും കണ്ടില്ല. തുടർന്നു പൊലീസിൽ വിവരമറിയിച്ചു തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ മൃതദേഹം കണ്ടത്.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് രമേശ്കുമാർ എം.ബി.ബി.എസ്. ബിരുദമെടുത്തത്. മിഷിഗനിൽ എം.ഡി.ക്ക് പഠിക്കുകയും ജോലി നോക്കുകയും ആയിരുന്നു. ഭാരതീയ പ്രവാസി സമ്മാൻ നേടിയിട്ടുള്ള ഡോ. നരേന്ദ്രകുമാർ അമേരിക്കയിലെ ഇന്ത്യൻ മുഖമാണ്. സഹോദരി: ശാരദ. 37 വർഷമായി ഡോ. നരേന്ദ്രകുമാറിന്റെ കുടുംബം അമേരിക്കയിലാണ്. ശവസംസ്‌കാരച്ചടങ്ങുകൾ തിങ്കളാഴ്ച മിഷിഗനിൽ.