- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ നിന്ന് എംഡി നേടി അമേരിക്കയിൽ റെസിഡൻസി ചെയ്യാനെത്തി; യൂറോളജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഹൈവയിൽ ഒതുക്കിയിട്ട കാറിനുള്ളിൽ; മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ഏറെ; വംശീയാക്രമണ വാദം തള്ളി അമേരിക്കൻ പൊലീസ്
വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ മലയാളി വെടിയേറ്റ് മരിച്ചതിൽ ദുരൂഹത ഏറെ. മലയാളിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും മലയാളനാട് ആഴ്ചപതിപ്പിന്റെ പ്രസാധകനുമായ എസ് കെ നായരുടെ അനന്തരവൻ ഡോ. നരേന്ദ്ര കുമാറിന്റെ പുത്രൻ ഡോ. രമേശ് കുമാർ (32) ആണ് ഡിട്രോയിറ്റ് മേഖലയിൽ ഇദ്ദേഹത്തിന്റെ കാറിന് പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. മോഷണമാകാം കൊലപാതക കാരണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ആസൂത്രിത ഗൂഢാലോചനയെന്ന ആരോപണവും സജീവാണ്. അമേരിക്കയിലെ ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഇന്ത്യൻ ഒർജിന്റെ (എഎപിഐ) മുൻ പ്രസിഡന്റ് ഡോ.നരേന്ദ്രകുമാറിന്റെ മകനാണ് മരിച്ച ഡോ.രമേഷ് കുമാർ. ചികിത്സിക്കുന്ന ആശുപത്രിയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിവ

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ മലയാളി വെടിയേറ്റ് മരിച്ചതിൽ ദുരൂഹത ഏറെ. മലയാളിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും മലയാളനാട് ആഴ്ചപതിപ്പിന്റെ പ്രസാധകനുമായ എസ് കെ നായരുടെ അനന്തരവൻ ഡോ. നരേന്ദ്ര കുമാറിന്റെ പുത്രൻ ഡോ. രമേശ് കുമാർ (32) ആണ് ഡിട്രോയിറ്റ് മേഖലയിൽ ഇദ്ദേഹത്തിന്റെ കാറിന് പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. മോഷണമാകാം കൊലപാതക കാരണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ആസൂത്രിത ഗൂഢാലോചനയെന്ന ആരോപണവും സജീവാണ്.
അമേരിക്കയിലെ ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഇന്ത്യൻ ഒർജിന്റെ (എഎപിഐ) മുൻ പ്രസിഡന്റ് ഡോ.നരേന്ദ്രകുമാറിന്റെ മകനാണ് മരിച്ച ഡോ.രമേഷ് കുമാർ. ചികിത്സിക്കുന്ന ആശുപത്രിയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
ഹെന്റി ഫോർഡ് ഹോസ്പിറ്റലിൽ റെസിഡന്റ് യൂറോളജിസ്റ്റായിരുന്നു. അമൃത മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ എംഡി ബിരുദമെടുത്ത ശേഷം റെസിഡൻസി ചെയ്യുകയായിരുന്നു. അവിവാഹിതനായിരുന്നു ഡോ. രമേശ് കുമാർ. ബുധനാഴ്ച പതിവു പോലെ ഹോസ്പിറ്റലിലെത്തിയില്ല. അത് അസാധാരണമായതിനാൽ ഡിപ്പാർട്ട്മന്റ് മേധാവി ഡോ. മണി മേനോൻ തന്നെ വിളിച്ച് അന്വേഷിച്ചതായി ഡോ. നരേന്ദ്ര കുമാർ പറഞ്ഞു.
വിളിച്ചിട്ടൊന്നും പ്രതികരണമില്ല. ഇതേത്തുടർന്ന് ഡോ. നരേന്ദ്ര കുമാർ പുത്രന്റെ അപ്പർട്ട്‌മെന്റിലെത്തി. അവിടെയും കാണാത്തതു കൊണ്ട് പൊലീസിൽ അറിയിച്ചു. എന്നാൽ ഏതാനും മണിക്കൂറെ ആയുള്ളു കാണാതായിയിട്ട് എന്നു പറഞ്ഞു പൊലീസ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഏതാനും മണിക്കൂർ കഴിഞ്ഞു വീണ്ടും പൊലീസിനെ ബന്ധപ്പെട്ടപ്പോൾ അവർ അതു ഗൗരവമായി എടുത്തു. ഇതിനിടെ ആശുപത്രിയിൽ നിന്നും പൊലീസിനെ ബന്ധപ്പെട്ടു. വൈകിട്ട് അഞ്ചു മണിയോടെ ഡോ. രാമുവിന്റെ കാർ ഹൈവേയിൽ ഒരു റസ്റ്റ് ഏറിയയിൽ കണ്ടെത്തി.
കൊലപാതകത്തിന് തുമ്പുണ്ടാക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ വംശീയതയാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിട്ടില്ല. രമേശിന്റെ സംസ്‌ക്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. പ്രാഥമിക പരിശോധനകൾക്കുശേഷം മൃതശരീരം പോസ്റ്റുമാർട്ടത്തിനായി നീക്കി. ശവസംസ്‌ക്കാര ചടങ്ങുകൾ അമേരിക്കയിലെ ഈസ്റ്റ് ഗ്രോവ് കോർട്ടിൽ ഞാറാഴ്ച തുടങ്ങും.

