- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഖയാൽ ഗന്ധർവൻ പ്രവാസികളുടെ സ്വന്തം ചാനലിൽ 22 ന് പ്രൈം ടൈമിൽ
ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ ' ദൂരഗോപുരങ്ങളിൽ ' പണ്ഡിറ്റ് രെമേഷ് നാരായണനെ മനോഹർ തോമസ് ഇന്റർവ്യൂ ചെയ്യുന്നു.ഖയാൽ സംഗിതത്തിൽ കുടി മലയാള സംഗിത ലോകത്ത് ഒരു സിംഹാസനം നേടാൻ കഴിഞ്ഞ വ്യക്തിയാണ് പണ്ഡിറ്റ് രമേശ് നാരായൺ. 1959 ൽ വടക്കേ മലബാറിലെ കുത്ത്പറമ്പിൽ ജനിച്ച അദ്ദേഹത്തിന്. കർണാട്ടിക് സംഗിതതിലും ,ഹിന്ദുസ്ഥാനി സംഗിതതിലും ഒരു പോലെ പ്രാവി
ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ ' ദൂരഗോപുരങ്ങളിൽ ' പണ്ഡിറ്റ് രെമേഷ് നാരായണനെ മനോഹർ തോമസ് ഇന്റർവ്യൂ ചെയ്യുന്നു.
ഖയാൽ സംഗിതത്തിൽ കുടി മലയാള സംഗിത ലോകത്ത് ഒരു സിംഹാസനം നേടാൻ കഴിഞ്ഞ വ്യക്തിയാണ് പണ്ഡിറ്റ് രമേശ് നാരായൺ. 1959 ൽ വടക്കേ മലബാറിലെ കുത്ത്പറമ്പിൽ ജനിച്ച അദ്ദേഹത്തിന്. കർണാട്ടിക് സംഗിതതിലും ,ഹിന്ദുസ്ഥാനി സംഗിതതിലും ഒരു പോലെ പ്രാവിണ്യം നേടാൻ കഴിഞ്ഞു. പണ്ഡിറ്റ് ജെസ്രാജ് ,റോണ് മജുംദാർ, വിനായക് തോർവി എന്നി പ്രതിഭാ ധനരായ ഗുരുക്കന്മാരുടെ കിഴിലുള്ള ശിക്ഷണം ആണ് അദ്ദേഹത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
സംഗിത്‌നജൻ, പാട്ടുകാരൻ ,കാമ്പോസർ എന്നി നിലകളിലെല്ലാം തന്റെ കാൽപ്പാടുകൾ പതിപ്പിക്കാൻ കഴിഞ്ഞ രെമേഷ്ജി 50 ഓളം മലയാള ചിത്രങ്ങൾക്ക് സംഗിതം നൽകിയിട്ടുണ്ട്. കർണാടക സംഗിത വിദ്വാനായ നാരായൺ ഭാഗവതരുടെയും പാട്ടുകാരിയായ നാരായണി അമ്മയുടെയും മകനായി ജെനിച്ച അദ്ദേഹത്തിന് പൈതൃകമായി കിട്ടിയ സംഗിതം ത്യാഗപുർണമായ സപര്യയിലുടെ വിളക്കിയെടുക്കാൻ കഴിഞ്ഞു .
പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായ സച്ചിതാനന്ദ പടെക്കരുടെ കിഴിൽ ,പുനയിലെത്തി ,സിത്താർ പഠനം തുടങ്ങുന്നതോടെ സ്വരസാന്ദ്രമായ സംഗിതലോകത്തിന്റെ വാതായനങ്ങൾ അദ്ദേഹത്തിന് തുറന്നു കിട്ടുകയാണ് ഉണ്ടായത്. 30 മണിക്കൂർ നിർത്താതെ തുടര്ച്ചയായി പാടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് records ൽ സ്ഥാനം നേടാൻ രേമെഷ്ജിക്ക് കഴിഞ്ഞു .
തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും മായി മൂന്ന് സംഗിത സ്‌കൂളുകൾ നടത്തുന്നു . ' ശിവോഹം 'എന്ന ആ ഒറ്റകച്ചേരി കേൾക്കാൻ ഇടവന്നിട്ടുള്ള ഒരു ആരാധകനും അദ്ദേഹത്തെ മറക്കാനാകില്ല.



