കൊച്ചി: നവാഗതനായ സുജിത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന രമേശൻ ഒരു പേരല്ല പ്രദർശനത്തിന് ഒരുങ്ങുന്നു. മണികണ്ഠൻ പട്ടാമ്പി നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ദിവ്യദർശൻ, രാജേഷ് ശർമ്മ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ ഒരുകൂട്ടം കലാകാരന്മാർ ഒന്നിക്കുന്ന ചിത്രം കൂടി ആണ് ഇത്.

ഒരു ഓൺലൈൻ ടാക്‌സി ഡ്രൈവറുടെ ഒരു ദിവസത്തിൽ നടക്കുന്ന ഉദ്വേഗ ജനകമായ സംഭവങ്ങളാണ് ആണ് രമേശൻ ഒരു പേരല്ല കൈകാര്യം ചെയ്യുന്നത്. നമ്മുടെ നിയമ വ്യവസ്ഥയിലെ പഴുതുകൾ കൊണ്ട് നിയമപാലകർ എങ്ങനെ ഇരകളെ സൃഷ്ടിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. റിയലിസ്റ്റിക് സസ്‌പെൻസ് ത്രില്ലെർ സ്വഭാവം ഉള്ളതാണ് ഈ ചിത്രം. ഒരു പ്രമുഖ സൂപ്പർ താരം ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കോഴിക്കോട് നടന്ന ചടങ്ങിൽ സംവിധായകൻ രഞ്ജിത്താണ് ഓഡിയോ ലോഞ്ച് നടത്തിയത്.

കഥ തിരക്കഥ സംവിധാനം : സുജിത് വിഘ്നേശ്വർ , സുനിൽ പ്രേം ക്യാമറ , സംഗീതം സംവിധാനം : ജമിനി ഉണ്ണികൃഷ്ണൻ, കല സംവിധാനം : ജ്യോതിഷ് ശങ്കർ, നിശ്ചല ഛായാഗ്രഹണം : ബോണി പണിക്കർ , ഗ്രാഫിക്‌സ് : അശോക് സി കെ, എഡിറ്റിങ് : അർജുൻ മേനോൻ.  ഇ.എ രാജേന്ദ്രൻ , കൃഷ്ണ ബാലകൃഷ്ണൻ , ദേവേന്ദ്രനാഥ് , ശരൺ , മാർട്ടിൻ ജിഷിൽ , അഭിനന്ത്, മധു , ജിജി കുട്ടൻ , ശൈലജ , മിനി ഐ.ജി , അജിത് എം ഗോപിനാഥ് തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നു .