- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യം ചങ്കും കരളും ഒക്കെയാണെങ്കിലും രമേഷ് പിഷാരടി എന്തുകൊണ്ടാണ് പഞ്ചവർണ തത്തയിൽ ആര്യക്ക് അവസരം കൊടുക്കാത്തത്? സംവിധായകൻ പറഞ്ഞ രസകരമായ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആത്മാക്കളാണ് ആര്യയും രമേഷ് പിഷാരടിയും. ഇരുവരും ഭാര്യാഭർത്താക്കന്മാരായാണ് ഷോയിൽ അഭിനയിക്കുന്നത്. ജീവിതത്തിലും അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. അത്രയ്ക്ക് നല്ല കെമിസ്ട്രിയാണ് ഇവർ തമ്മിൽ. എന്തായാലും കോമഡി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ ഇവർക്കുണ്ട്. കോമഡി പരിപാടിക്ക് പുറമേ രമേഷ് പിഷാരടി അടുത്തിടെ സിനിമയും സംവിധാനം ചെയ്തിരുന്നു. പഞ്ചവർണ തത്ത എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതകരണം നേടുകയും ചെയ്തു. കാര്യം ചങ്കും കരളും ഒക്കെയാണെങ്കിലും രമേഷ് പിഷാരടി തന്റെ ചിത്രത്തിൽ ആര്യക്ക് അവസരം നൽകിയില്ല. എന്തായിരിക്കാം ഇതിനു കാരണം എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചിരുന്നു. ഇപ്പോഴിത ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയിൽ വച്ച് ഇതേ ചോദ്യം ഉന്നയിച്ചിരിക്കുന്നു. അതിന് പിഷാരടി നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ വൈറിലായിരിക്കുന്നത്. പഞ്ചവർണ്ണ തത്തയിൽ 144 മൃഗങ്ങൾ അഭിനയിക്കുന്നുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയിൽ ഇല്ല എന്നും തോന്നിയതു കൊണ്ടാണ് വി
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആത്മാക്കളാണ് ആര്യയും രമേഷ് പിഷാരടിയും. ഇരുവരും ഭാര്യാഭർത്താക്കന്മാരായാണ് ഷോയിൽ അഭിനയിക്കുന്നത്. ജീവിതത്തിലും അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. അത്രയ്ക്ക് നല്ല കെമിസ്ട്രിയാണ് ഇവർ തമ്മിൽ. എന്തായാലും കോമഡി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ ഇവർക്കുണ്ട്.
കോമഡി പരിപാടിക്ക് പുറമേ രമേഷ് പിഷാരടി അടുത്തിടെ സിനിമയും സംവിധാനം ചെയ്തിരുന്നു. പഞ്ചവർണ തത്ത എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതകരണം നേടുകയും ചെയ്തു. കാര്യം ചങ്കും കരളും ഒക്കെയാണെങ്കിലും രമേഷ് പിഷാരടി തന്റെ ചിത്രത്തിൽ ആര്യക്ക് അവസരം നൽകിയില്ല.
എന്തായിരിക്കാം ഇതിനു കാരണം എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചിരുന്നു. ഇപ്പോഴിത ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയിൽ വച്ച് ഇതേ ചോദ്യം ഉന്നയിച്ചിരിക്കുന്നു. അതിന് പിഷാരടി നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ വൈറിലായിരിക്കുന്നത്. പഞ്ചവർണ്ണ തത്തയിൽ 144 മൃഗങ്ങൾ അഭിനയിക്കുന്നുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയിൽ ഇല്ല എന്നും തോന്നിയതു കൊണ്ടാണ് വിളിക്കാതിരുന്നത് എന്നായിരുന്നു പിഷാരടിയുടെ മറുപടി.