കൊമേഡിയനും നടനുമായ രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായം അണിയുന്നു. തന്റെ കന്നി ചിത്രം ഈ വർഷം അവസാനത്തോടെ തിയറ്ററിലെത്തുമെന്നും രമേഷ് പിഷാരടി വ്യക്താക്കി. ഇതോടെ തനിക്ക് തമാശ പറയാനും അവതാരകനാകാനും മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് രമേഷ്.

ജയറാമാണ് ചിത്രത്തിലെ നായകനെന്നാണ് പറഞ്ഞ് കേൾക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ റയാൻ പിഷാരഡി തയ്യാറായില്ല. പത്ത് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് രമേഷ് പറയുന്നത്. ഈ വർഷം അവസാനത്തോടെ സിനിമ തിയറ്ററിലെത്തുമെന്നും പിഷാരഡി വ്യക്തമാക്കി. കോമഡി താരങ്ങളായി സിനിമയിൽ എത്തി സംവിധായക വേഷമണിഞ്ഞ സിദ്ദിഖ്, ലാൽ, നാദിർഷാ തുടങ്ങിയവരുടെപട്ടികയിലേക്ക് രമേഷ് പിഷാരടിയും കടക്കുകയാണ്. കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായകനായും പിഷാരഡി വേഷം ഇട്ടിരുന്നു.