- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറ്റിൽ നിന്ന് വീട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്; അർദ്ധരാത്രിയിലെ തൂങ്ങി മരണത്തിന് കാരണം തേടി സിനിമാക്കാർ; രമേശ് വലിയശാലയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സ്വയം അവസാനിച്ചത് സീരിയലുകളിലെ തിരക്കുള്ള താരം; വരാൽ സിനിമയിലെ അഭിനയത്തിനിടെ മടക്കം
തിരുവനന്തപുരം: പ്രമുഖ സീരിയൽ-സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയിലാണ് മരണം. ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയിൽ രംഗത്തെ തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു. 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. രണ്ട് ദിവസം മുമ്പാണ് ഷൂട്ടിങ് സൈറ്റിൽ നിന്ന് വീട്ടിലെത്തിയത്. വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇതിലെ മകൻ കാനഡയിലാണുള്ളത്. പുനർ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.
ഗവൺമെന്റ് മോഡൽ സ്‌കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. വലിയശാലയുടെ മരണ വിവരം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് പുറത്ത് വിട്ടത്. 'പശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ' എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ബാദുഷ എഴുതിയിരിക്കുന്നത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് എത്തുന്നത്.
ബാദുക്കാ... അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലർ എത്തിയിരുന്നു. 'മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാൽ എന്ന സിനിമയിൽ അഭിനയിച്ച ആളാണ് അയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആരോടെങ്കിലും പറയണ്ടെ' എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ മറുപടി നൽകിയത്. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയിൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു.
ഗവൺമെന്റ് മോഡൽ സ്‌കൂളിലാണ് വിദ്യാഭ്യാസം.തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.