- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോട്ട്സ് ധരിച്ച് സാബുമോൻ റാംപിൽ തിളങ്ങിയപ്പോൾ പാന്റ്സും ടീഷർട്ടും ധരിച്ച് ചുള്ളനായി അരിസ്റ്റോ; ബിഗ് ബോസിൽ റാംപ് വാക്ക് നടത്തിയപ്പോൾ ആർപ്പു വിളികളോടെ മത്സരാർത്ഥികൾ; പേളിയും ശ്രീനിഷും ഒന്നിച്ച് നടന്നപ്പോൾ ഡയറക്ഷൻ അനുസരിച്ച് ചെയ്യാത്ത 'ഊച്ചാളികളെന്ന് ' വിളിച്ച് ഷിയാസ്
ബിഗ് ബോസ് അവസാനിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ മത്സരാർഥികൾ ചിരിയും കളിയുമൊക്കെയായി മുന്നേറുകയാണ്. ആദ്യമുണ്ടായിരുന്ന ശത്രുതയൊക്കെ മാറി ഇപ്പോൾ എല്ലാവരും നല്ല സൗഹൃദത്തിലാണ്. സമയം കളയാൻ മൊബൈലോ ടിവിയോ ഒന്നുമില്ലാത്തതിനാൽ തന്നെ ചെറിയ കളികളും തമാശയുമൊക്കെയായിട്ടാണ് അംഗങ്ങൾ സമയം കളയുന്നത്. ഇന്നലെ ഫാഷൻ ഷോ നടത്തിയാണ് ബിഗ്ബോസ് അംഗങ്ങൾ രാവിലെ തങ്ങളുടെ സമയം ചെലവിട്ടത്. ഷിയാസാണ് ഫാഷൻ ഷോ ഡയറക്ട് ചെയ്തത്. പേളിയും ശ്രിനീയുമാണ് ആദ്യം ചുവടുവയ്ക്കാനെത്തിയത്. ഇരുവരും പെയർ ആയിട്ടാണ് ചുവടുവച്ചത്. എന്നാൽ ഇരുവരും ഡയറക്ഷൻ അനുസരിച്ച് ചെയ്യാത്തതിനാൽ ഊച്ചാളികളെന്ന് ഷിയാസ് അവരെ വിളിച്ചു. ഇരുവരും റാംപ് വാക്ക് നടത്തിയതിന് പിന്നാലെ ഷിയാസ് എത്തി. ബാക്ക്ഗ്രൗണ്ട് സ്‌കോറോക്കെ ഇട്ടാണ് ബിഗ്ബോസ് അംഗങ്ങൾ ഷിയാസിനെ എതിരേറ്റത്. പിന്നാലെ സാബു എത്തി. സിബിഐ സ്റ്റൈ്ലിലാണ് സാബു എത്തിയത്.അടുത്ത ചുവടുവയ്‌പ്പിനെത്തിയത് സുരേഷാണ്. പ്രതീക്ഷയ്ക്കെല്ലാം വിപരീതമായി അടിപൊളി സ്‌റ്റൈലിലായിരുന്നു സുരേഷിന്റെ നടത്തം. ബിഗ്ബോസ് അംഗങ്ങൾ ആർപ്പ് വിളിക
ബിഗ് ബോസ് അവസാനിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ മത്സരാർഥികൾ ചിരിയും കളിയുമൊക്കെയായി മുന്നേറുകയാണ്. ആദ്യമുണ്ടായിരുന്ന ശത്രുതയൊക്കെ മാറി ഇപ്പോൾ എല്ലാവരും നല്ല സൗഹൃദത്തിലാണ്. സമയം കളയാൻ മൊബൈലോ ടിവിയോ ഒന്നുമില്ലാത്തതിനാൽ തന്നെ ചെറിയ കളികളും തമാശയുമൊക്കെയായിട്ടാണ് അംഗങ്ങൾ സമയം കളയുന്നത്. ഇന്നലെ ഫാഷൻ ഷോ നടത്തിയാണ് ബിഗ്ബോസ് അംഗങ്ങൾ രാവിലെ തങ്ങളുടെ സമയം ചെലവിട്ടത്.
ഷിയാസാണ് ഫാഷൻ ഷോ ഡയറക്ട് ചെയ്തത്. പേളിയും ശ്രിനീയുമാണ് ആദ്യം ചുവടുവയ്ക്കാനെത്തിയത്. ഇരുവരും പെയർ ആയിട്ടാണ് ചുവടുവച്ചത്. എന്നാൽ ഇരുവരും ഡയറക്ഷൻ അനുസരിച്ച് ചെയ്യാത്തതിനാൽ ഊച്ചാളികളെന്ന് ഷിയാസ് അവരെ വിളിച്ചു. ഇരുവരും റാംപ് വാക്ക് നടത്തിയതിന് പിന്നാലെ ഷിയാസ് എത്തി. ബാക്ക്ഗ്രൗണ്ട് സ്‌കോറോക്കെ ഇട്ടാണ് ബിഗ്ബോസ് അംഗങ്ങൾ ഷിയാസിനെ എതിരേറ്റത്. പിന്നാലെ സാബു എത്തി.
സിബിഐ സ്റ്റൈ്ലിലാണ് സാബു എത്തിയത്.അടുത്ത ചുവടുവയ്‌പ്പിനെത്തിയത് സുരേഷാണ്. പ്രതീക്ഷയ്ക്കെല്ലാം വിപരീതമായി അടിപൊളി സ്‌റ്റൈലിലായിരുന്നു സുരേഷിന്റെ നടത്തം. ബിഗ്ബോസ് അംഗങ്ങൾ ആർപ്പ് വിളികളോടെയാണ് സുരേഷിനെ സ്വീകരിച്ചത്. തുടർന്ന് സാബുവും സുരേഷും ഒന്നിച്ച് റാംപ് വാക്ക് നടത്തി. എന്തായാലും തികഞ്ഞ സന്തോഷത്തിലാണ് എല്ലാവരും ഷോയിൽ പങ്കെടുത്തത്.
ഇതുപോലെ ഒരുമയിൽ ജീവിച്ചുകൂടെ ഇനിയുള്ള ദിവസങ്ങളിൽ എന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിലെ ബിഗ്ബോസ് ഗ്രൂപ്പുകളിൽ നിറയുന്നത്.വരും ദിവസങ്ങളിൽ മത്സരം കടുക്കുമ്പോൾ എന്ത് പ്രതിസന്ധികളാവും ഇവരെ നേരിടുകയെന്നും ആരാകും വിജയി ആകുകയെന്നുമുള്ള സംശയത്തിലാണ് ആരാധകർ. കഴിഞ്ഞു പോയ ദിനങ്ങളിൽ ഒട്ടേറെ വഴക്കുകളും ഇണക്കങ്ങളും പിണക്കങ്ങളും ഷോയിലൂടെ ആരാധകർ കണ്ടിരുന്നു.
സമൂഹ മാധ്യമങ്ങളിലും യൂട്യൂബ് ചാനുകളിലും ബിഗ് ബോസ് വിശേഷങ്ങളായിരുന്നു ചർച്ചാ വിഷയം. ഒട്ടേറെ പ്രതികരണങ്ങളാണ് ഇതിലൂടെ ലഭിച്ചത്. ഓരോ മത്സരാർഥികളും ചെയ്യുന്ന തെറ്റും ശരിയും പ്രേക്ഷകർ കമന്റുകളിലൂടെ വ്യക്തമാക്കി. വരും ദിവസങ്ങളിൽ എന്ത് നടക്കുമെന്നും ആരാകും വിജയി ആകുന്നതെന്നുമുള്ള തരത്തിലും കമന്റുകൾ വർധിച്ച് വരികയാണ്.