- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരിൽ റമദാൻ സംഗമം: ജൂൺ 28ന് പാലസ് ഗ്രൗണ്ടിൽ
ബംഗളൂരു: ബംഗളൂരു നഗരത്തിലെ മലയാളികളുടെ വാർഷിക ഇഫ്ത്വാർ പരിപാടിയായ റമദാൻ സംഗമം ജൂൺ 28 പാലസ് ഗ്രൗണ്ട് നാലപ്പാട്ടു പവലിയനിൽ വച്ച് നടത്തും. പ്രമുഖ ഇസ്ലാമിക പണ്ഡിതർ വ്യത്യസ്ത വിഷയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന 'പരലോകം' എന്ന തലക്കെട്ടിലുള്ള കാമ്പയിന്റെ പ്രചരണോദ്ഘാടനം ജൂൺ ഏഴിന് നടത്തും. ഇത
ബംഗളൂരു: ബംഗളൂരു നഗരത്തിലെ മലയാളികളുടെ വാർഷിക ഇഫ്ത്വാർ പരിപാടിയായ റമദാൻ സംഗമം ജൂൺ 28 പാലസ് ഗ്രൗണ്ട് നാലപ്പാട്ടു പവലിയനിൽ വച്ച് നടത്തും. പ്രമുഖ ഇസ്ലാമിക പണ്ഡിതർ വ്യത്യസ്ത വിഷയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന 'പരലോകം' എന്ന തലക്കെട്ടിലുള്ള കാമ്പയിന്റെ പ്രചരണോദ്ഘാടനം ജൂൺ ഏഴിന് നടത്തും.
ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ബാംഗ്ലൂർ കേരള ഘടകം മേഖലാ പ്രസിഡന്റ് കെ.ശാഹിർ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ജനറൽ കൺവീനർ ആയി ഹംസ കുഞ്ഞിനെയും അസിസ്റ്റന്റ് കൺവീനർമാരായി ജാഫർ തിരൂർ, റിയാസ് കോട്ടയം എന്നിവരെയും തിരഞ്ഞെടുത്തു. നിയാസ് കെ സുബൈർ, നൂർഷഹീൻ, അസ്ലം ആലപ്പുഴ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Next Story