- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
റാംസ്‌ഗേറ്റ് ഡിവൈൻ കൺവൻഷൻ ഇന്നു മുതൽ; പ്രതീക്ഷിക്കുന്നത് രണ്ടായിരത്തിൽപ്പരം വിശ്വാസികളെ
റാംസ്‌ഗേറ്റ്: ലോക പ്രശസ്ത വചന പ്രഘാഷകരും ഇന്ത്യൻ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ ഡിവൈൻ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ ഫാ. നായ്ക്കംപറമ്പിലും ഫാ. ജോർജ് പനക്കലും സിസ്റ്റർ തെരേസായും നയിക്കുന്ന ഡിവൈൻ കൺവൻഷനും റാംസ്‌ഗേറ്റ് ധ്യാന കേന്ദ്രത്തിന്റെ രണ്ടാമത് വാർഷികാഘോഷത്തിനുമുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ: ജോസഫ് എടാട്ട് അറിയിച്ചു. രണ്ടായിരത്തിൽപ്പരം ആളുകളെ പ്രതീക്ഷിക്കുന്ന കൺവൻഷന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത വേദിയും കൺവൻഷൻ പന്തലും തയ്യാറായിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ധ്യാന കേന്ദ്രത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോച്ചുകൾ ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ സ്ഥലങ്ങളിലുള്ള ഡിവൈൻ പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങൾ അറിയിച്ചു. രണ്ടിന് ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലര വരെ നടത്തപ്പെടുന്ന കൺവൻഷനിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക
റാംസ്‌ഗേറ്റ്: ലോക പ്രശസ്ത വചന പ്രഘാഷകരും ഇന്ത്യൻ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ ഡിവൈൻ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ ഫാ. നായ്ക്കംപറമ്പിലും ഫാ. ജോർജ് പനക്കലും സിസ്റ്റർ തെരേസായും നയിക്കുന്ന ഡിവൈൻ കൺവൻഷനും റാംസ്‌ഗേറ്റ് ധ്യാന കേന്ദ്രത്തിന്റെ രണ്ടാമത് വാർഷികാഘോഷത്തിനുമുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ: ജോസഫ് എടാട്ട് അറിയിച്ചു.
രണ്ടായിരത്തിൽപ്പരം ആളുകളെ പ്രതീക്ഷിക്കുന്ന കൺവൻഷന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത വേദിയും കൺവൻഷൻ പന്തലും തയ്യാറായിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ധ്യാന കേന്ദ്രത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോച്ചുകൾ ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ സ്ഥലങ്ങളിലുള്ള ഡിവൈൻ പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങൾ അറിയിച്ചു.
രണ്ടിന് ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലര വരെ നടത്തപ്പെടുന്ന കൺവൻഷനിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദൈവാനുഗ്രഹപ്രദമായ കൺവൻഷനിൽ പങ്കു ചേരാനും അനുഗ്രഹങ്ങൾ പ്രാപിക്കാനുമായി ഏവരെയും സ്വാഗതം ചെയ്യുന്നു.
ജൂലൈ മൂന്നാം തീയതി ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ ആരംഭിച്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കുന്ന ഫാ. നായിക്കംപറമ്പിൽ നയിക്കുന്ന താമസിച്ചുള്ള ആന്തരികസൗഖ്യ ധ്യാനത്തിലേക്ക് ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് ധ്യാന കേന്ദ്രവുമായി ബന്ധപ്പെടുക.