- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതലേ കാതലേയ്ക്ക് ചുവട് വച്ച് പ്രിയ വാര്യരും റംസാനും; ഹോട്ട് ലുക്കിൽ റൊമാന്റിക്കായ ഡാൻസ് വീഡിയോ വൈറൽ
തിരുവനന്തപുരം: '96' ലെ കാതലേ, കാതലേ... എന്ന ഗാനത്തിന് ചുവടുവച്ച് നടി പ്രിയ വാര്യരും നർത്തകനും നടനുമായ റംസാനും. ഹോട്ട് ലുക്കിൽ റൊമാന്റിക്കായിട്ടാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മുറിക്കുള്ളിൽ കിടക്കയിലുള്ള പ്രണയാർദ്രമായ വീഡിയോ പ്രിയ വാര്യർ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. നടിയുടെ വസ്ത്രധാരണത്തെയും, റൊമാന്റിക് രംഗങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
ഒമർ ലുലുവിന്റെ ' ഒരു അഡാർ ലവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ ശ്രദ്ധിക്കപ്പെട്ടത്. 'ശ്രീദേവി ബംഗ്ലാവ്' ആണ് നടിയുടെ പുതിയ സിനിമ. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ.
Next Story