മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നാണ് ബാംഗ്ലൂർ ഡെയ്സ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ, നിത്യാമേനോൻ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

തമിഴിൽ റീമേക്ക് ചെയ്ത ചിത്രം വൻ പരാജയമായിരുന്നെന്നു മാത്രമല്ല എല്ലാ ഭാഗത്ത് നിന്നും വലിയ ട്രോളുകളും നേരിടേണ്ടി വന്നു. ചിത്രത്തിൽ ഫഹദിന്റെ വേഷം ചെയ്തത് റാണാ ദഗ്ഗുപതിയായിരുന്നു.എന്നാൽ ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് നടൻ റാണാ ദഗ്ഗുപതിയുടെ അഭിപ്രായം. ഇത്രയും മനോഹരമായൊരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലെന്നാണ് ദഗ്ഗുപതി പറഞ്ഞത്.ഫഹദ് അഭിനയിച്ച വേഷം ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അക്കാരണം കൊണ്ടാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ തയ്യാറായത്- ദഗ്ഗുപതി പറഞ്ഞു.

എന്നാൽ ഇത്രയും മനോഹരമായ ഒരു ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ദഗ്ഗുപതി പറഞ്ഞത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.അർജുൻ ദിവ്യ മട്രും കാർത്തിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽഖർ സൽമാൻ ചെയ്ത വേഷത്തിൽ ആര്യയും നസ്രിയ ചെയ്ത വേഷത്തിൽ ശ്രീദിവ്യയും ചിത്രത്തിലെത്തി.ആർ.ജെ സൈറയുടെ വേഷത്തിൽ പാർവതി തന്നെയാണ് അഭിനയിച്ചത്. നിത്യ മേനോൻ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സാമന്തയാണ് അവതരിപ്പിച്ചത്.