- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി വില്ലൻ മാർത്താണ്ഡവർമ്മയായി മലയാളത്തിലേക്ക്; തിരുവിതാംകൂർ രാജാവായി വെള്ളിത്തിരയിലെത്തും മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റാണാ ദഗ്ഗുബട്ടി
ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം റാണ ദഗ്ഗുബട്ടി മലയാളത്തിലേക്കെത്തുന്നു.കെ മധു ഒരുക്കുന്ന ചരിത്രസിനിമയിൽ തിരുവിതാംകൂർ രാജാവ് മാർത്തണ്ഡ വർമ്മയായാണ് താരം അഭിനയിക്കുക. പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി താരം കഴിഞ്ഞദിവസം തലസ്ഥാനത്തെത്തി. പത്മാനാഭ ദാസനായ മാർത്താണ്ഡ വർമ്മയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സാക്ഷാൽ ശ്രീപത്മനാഭന്റെ അനുഗ്രഹം തേടി് താരം പത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ചിത്രത്തിന്റെ സംവിധായകനായ കെ.മധുവിനൊപ്പമാണ് റാണ് ക്ഷേത്രത്തിലെത്തിയത്.തുടർന്ന് കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളേയും റാണ കണ്ടു. മാർത്താണ്ഡവർമ്മയുടെ ചരിത്രം പറയുന്ന പുസ്തകമാണ് രാജകുടുംബം സൂപ്പർതാരത്തിന് സമ്മാനിച്ചത്.
ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം റാണ ദഗ്ഗുബട്ടി മലയാളത്തിലേക്കെത്തുന്നു.കെ മധു ഒരുക്കുന്ന ചരിത്രസിനിമയിൽ തിരുവിതാംകൂർ രാജാവ് മാർത്തണ്ഡ വർമ്മയായാണ് താരം അഭിനയിക്കുക. പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി താരം കഴിഞ്ഞദിവസം തലസ്ഥാനത്തെത്തി.
പത്മാനാഭ ദാസനായ മാർത്താണ്ഡ വർമ്മയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സാക്ഷാൽ ശ്രീപത്മനാഭന്റെ അനുഗ്രഹം തേടി് താരം പത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ചിത്രത്തിന്റെ സംവിധായകനായ കെ.മധുവിനൊപ്പമാണ് റാണ് ക്ഷേത്രത്തിലെത്തിയത്.
തുടർന്ന് കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളേയും റാണ കണ്ടു. മാർത്താണ്ഡവർമ്മയുടെ ചരിത്രം പറയുന്ന പുസ്തകമാണ് രാജകുടുംബം സൂപ്പർതാരത്തിന് സമ്മാനിച്ചത്.
Next Story