- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരു വൃക്കകളും തകരാറിലായി; ബിപി കൂടിയപ്പോൾ സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യത കൂടി; 30 ശതമാനം മരണ സാധ്യതയും പ്രവചിച്ച് ഡോക്ടർമാർ: ജീവിത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ് കണ്ണീരണിഞ്ഞ് റാണാ ദുഗബട്ടി
ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാഹുബലിയിലെ കരുത്തനായ വില്ലൻ റാണാ ദുഗബട്ടി. സമാന്ത അവതാരകയായി എത്തുന്ന സാം ജാം എന്ന പ്രോഗ്രാമിലായിരുന്നു കണ്ണീരണിഞ്ഞ വെളിപ്പെടുത്തലുമായി ദുഗബട്ടി എത്തിയത്. ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായിരുന്നു അസുഖത്തിന്റെ വരവ്.
ഇരു വൃക്കകളും തകരാറിലായി രക്തസമ്മർദം കൂടിയപ്പോൾ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറഞ്ഞു. ഹൃദയത്തിനും പ്രശ്‌നങ്ങളുണ്ടായി. ബിപി കൂടി സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യതയുണ്ടായി. 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.
'ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹീറോ ആകുന്നത്'. റാണയെ കുറിച്ച് സാമന്ത പറയുന്നു.
ബാഹുബലിയിൽ കരുത്തനായി കണ്ട റാണ ദഗുബാട്ടിയെ ഒരവസരത്തിൽ മെലിഞ്ഞ് അവശനായാണ് കാണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് കിഡ്‌നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തനായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുന്നുണ്ടെന്നായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്.
എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്തരം വാർത്തകൾ റാണ തള്ളിയിരുന്നു. തന്റെ ആരോഗ്യകാര്യത്തെ കുറിച്ച് വിചിത്രമായ പല വാർത്തകളും കേൾക്കുന്നു. രക്തസമ്മർദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉണ്ടെന്നല്ലാതെ താൻ ആരോഗ്യവാനായിരിക്കുന്നു എന്നായിരുന്നു റാണ പ്രതികരിച്ചത്. എന്തായാലും സാം ജാം എന്ന പരിപാടിയിൽ നടൻ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ആരാധകർ പറയുന്നത്.