- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻസറിങ് കഴിഞ്ഞു; നിർമ്മൽ സഹദേവ് സംവിധായകനാകുന്ന ചിത്രത്തിന് കിട്ടിയത് യു/എ സർട്ടിഫിക്കറ്റ്; പൃഥ്വിരാജ് ചിത്രം മെയ് 10ന് തിയേറ്ററിൽ
കൊച്ചി : പൃഥ്വിരാജ് ചിത്രം 'രണ'ത്തിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 10 മിനുറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.ചിത്രം മെയ് 10ന് തീയേറ്ററുകളിലെത്തും. നിർമൽ സഹദേവ് ആണ് സംവിധായകൻ. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. യഥാർഥത്തിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സ്ട്രീറ്റ് ഗ്യാങ്ങുകളിൽ ഒന്നിലെ അംഗമായാണ് പൃഥ്വി 'രണ'ത്തിൽ എത്തുന്നത്. പൂർണമായും വിദേശത്ത് ചിത്രീകരിച്ച 'രണ'ത്തിന്റെ തീം സോംഗും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ദാമോദർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റഹ്മാന്റെ ക്യാരക്ടർ ടീസർ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക.
കൊച്ചി : പൃഥ്വിരാജ് ചിത്രം 'രണ'ത്തിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 10 മിനുറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.ചിത്രം മെയ് 10ന് തീയേറ്ററുകളിലെത്തും. നിർമൽ സഹദേവ് ആണ് സംവിധായകൻ.
അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. യഥാർഥത്തിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സ്ട്രീറ്റ് ഗ്യാങ്ങുകളിൽ ഒന്നിലെ അംഗമായാണ് പൃഥ്വി 'രണ'ത്തിൽ എത്തുന്നത്.
പൂർണമായും വിദേശത്ത് ചിത്രീകരിച്ച 'രണ'ത്തിന്റെ തീം സോംഗും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ദാമോദർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റഹ്മാന്റെ ക്യാരക്ടർ ടീസർ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക.
Next Story