- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണത്തിന്റെ രണ്ടാം ടീസറിലും നിറഞ്ഞ് നില്ക്കുന്നത് സസ്പെൻസ് രംഗങ്ങൾ; ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷനുകളുമായെത്തുന്ന പൃഥിരാജ് ചിത്രം ഉടൻ തിയേറ്ററുകളിൽ
നിർമൽ സഹദേവ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം രണത്തിന്റെ രണ്ടാം ടീസർ ഇറങ്ങി. Sometimes..you don't have a choice!' എന്ന ക്യാപ്ഷനോടുകൂടി പ്രിഥിരാജ് തന്റെ ഫേസ്‌ബുക്കിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ടീസർ പോലെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് രണ്ടാമത്തെ ടീസറും. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ആക്ഷൻ രംഗങ്ങളുമായി പുറത്തിറങ്ങിയ ടീസറിൽ പ്രിഥ്വിരാജ്, ഇഷാ തെൽവാർ എന്നിവരാണുള്ളത്. ഹൗസ് ഓഫ് കാർഡ്‌സ്, മർഡർ കാൾസ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായക രിലൊരാളായ ക്രിസ്ത്യൻ ബ്രൂനെറ്റിയാണ് രണത്തിന് സംഘട്ടനമൊ രുക്കുന്നത്.ആദ്യ ടീസർ പോലെ, ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. ശ്യാമപ്രസാദ് ചിത്രം 'ഹേയ്, ജൂഡ്' ന്റെ തിരക്കഥാകൃത്ത് നിർമൽ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ജിഗ്മി ടെൻസിങ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെയ്ക്‌സ് ബിേജായ് ആണ് സംഗീതം. ചിത്രം ഉടൻ തീയേറ
നിർമൽ സഹദേവ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം രണത്തിന്റെ രണ്ടാം ടീസർ ഇറങ്ങി. Sometimes..you don't have a choice!' എന്ന ക്യാപ്ഷനോടുകൂടി പ്രിഥിരാജ് തന്റെ ഫേസ്‌ബുക്കിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ടീസർ പോലെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് രണ്ടാമത്തെ ടീസറും. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ആക്ഷൻ രംഗങ്ങളുമായി പുറത്തിറങ്ങിയ ടീസറിൽ പ്രിഥ്വിരാജ്, ഇഷാ തെൽവാർ എന്നിവരാണുള്ളത്.
ഹൗസ് ഓഫ് കാർഡ്‌സ്, മർഡർ കാൾസ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായക രിലൊരാളായ ക്രിസ്ത്യൻ ബ്രൂനെറ്റിയാണ് രണത്തിന് സംഘട്ടനമൊ രുക്കുന്നത്.ആദ്യ ടീസർ പോലെ, ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും.
ശ്യാമപ്രസാദ് ചിത്രം 'ഹേയ്, ജൂഡ്' ന്റെ തിരക്കഥാകൃത്ത് നിർമൽ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ജിഗ്മി ടെൻസിങ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെയ്ക്‌സ് ബിേജായ് ആണ് സംഗീതം. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.