- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് പൃഥ്വിരാജിനെ നേരിട്ട് കാണാൻ അവസരം; രണത്തിന്റെ സ്‌നീക് പീക് വീഡിയോ നിങ്ങളുടേതായ രീതിയിൽ റീമിക്‌സ് ചെയ്ത് ഷൂട്ട് ചെയ്ത് അയക്കുക; പ്രമോഷന് പുത്തൻ വഴി തേടി രണം ടീം
കൊച്ചി: ഒരു സിനിമയുടെ മാർക്കറ്റിങ്ങിന് വിജയത്തിൽ വലിയ പ്രാധാന്യം ഉണ്ട്. പല രീതിയിലും സിനിമ പ്രമോഷൻ ചെയ്യാനാണ് താരങ്ങളുടേയും പ്രൊഡക്ഷൻ ടീമിന്റേയും ശ്രമം. അത്തരത്തിൽ പുതിയ ശ്രമത്തിനൊരുങ്ങുകയാണ് രണം ടീം. ചിത്രത്തിന്റെ ട്രെയിലർ റീമിക്‌സ് ചെയ്ത ഷൂട്ട് ചെയ്ത അയച്ച് കൊടുക്കാനാണ് ടീമിന്റെ ആവശ്യം. ഫേസ്‌ബുക്ക് വഴിയാണ് പുതിയ ഓഫർ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വീഡിയോ ഷൂട്ട് ചെയ്ത് അയക്കൂ പൃഥ്വിരാജിനെ മീറ്റ് ചെയ്യാനുള്ള അവസരം നേടൂ..! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.. 'രണം' സിനിമയുടെ സ്‌നീക് പീക് വീഡിയോ നിങ്ങളുടേതായ രീതിയിൽ റീമിക്‌സ് ചെയ്ത് ഷൂട്ട് ചെയ്തിട്ട് #MyRanam & #Ranam എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുക. നിങ്ങളുടെ ടീമിന്റെ പേര് വീഡിയോയുടെ ആദ്യം ചേർക്കുക. അയക്കുന്ന വീഡിയോ എല്ലാം 'രണം' സിനിമയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന 3 വീഡിയോ വിജയികളായി തിരഞ്ഞെടുക്കുന്നതായിരിക്കും.. വിജയികളെ കാത്തിരിക്കുന്നത്: പൃഥ്വിരാജിനെ മീറ്റ് ചെയ്യ
കൊച്ചി: ഒരു സിനിമയുടെ മാർക്കറ്റിങ്ങിന് വിജയത്തിൽ വലിയ പ്രാധാന്യം ഉണ്ട്. പല രീതിയിലും സിനിമ പ്രമോഷൻ ചെയ്യാനാണ് താരങ്ങളുടേയും പ്രൊഡക്ഷൻ ടീമിന്റേയും ശ്രമം. അത്തരത്തിൽ പുതിയ ശ്രമത്തിനൊരുങ്ങുകയാണ് രണം ടീം. ചിത്രത്തിന്റെ ട്രെയിലർ റീമിക്‌സ് ചെയ്ത ഷൂട്ട് ചെയ്ത അയച്ച് കൊടുക്കാനാണ് ടീമിന്റെ ആവശ്യം. ഫേസ്‌ബുക്ക് വഴിയാണ് പുതിയ ഓഫർ
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വീഡിയോ ഷൂട്ട് ചെയ്ത് അയക്കൂ പൃഥ്വിരാജിനെ മീറ്റ് ചെയ്യാനുള്ള അവസരം നേടൂ..!
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..
'രണം' സിനിമയുടെ സ്‌നീക് പീക് വീഡിയോ നിങ്ങളുടേതായ രീതിയിൽ റീമിക്‌സ് ചെയ്ത് ഷൂട്ട് ചെയ്തിട്ട് #MyRanam & #Ranam എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുക. നിങ്ങളുടെ ടീമിന്റെ പേര് വീഡിയോയുടെ ആദ്യം ചേർക്കുക. അയക്കുന്ന വീഡിയോ എല്ലാം 'രണം' സിനിമയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന 3 വീഡിയോ വിജയികളായി തിരഞ്ഞെടുക്കുന്നതായിരിക്കും..
വിജയികളെ കാത്തിരിക്കുന്നത്:
പൃഥ്വിരാജിനെ മീറ്റ് ചെയ്യാനുള്ള അവസരവും ഒപ്പം 'രണം' സിനിമയുടെ സൗജന്യ ടിക്കറ്റും
ഒരു ടീമിന് മാക്‌സിമം 5 ടിക്കറ്റുകളായിരിക്കും ലഭിക്കുക
തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ പൃഥ്വിരാജ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും
നിബന്ധനകൾ:
> ഷൂട്ട് ചെയ്ത വീഡിയോ നിങ്ങളുടേതാണെന്ന് ഉറപ്പ് വരുത്തുക.
> നിലവിൽ വീഡിയോ നിങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടേൽ #MyRanam & #Ranam എന്ന ഹാഷ്ടാഗിൽ വീഡിയോ ടാഗ് ചെയ്യുക.
വീഡിയോ പോസ്റ്റ് ചെയ്യേണ്ട അവസാന തിയ്യതി: 18/02/2018
വോട്ടിങ് അവസാനിക്കുന്നത്: 27/02/2018
വിജയികളെ ഫെബ്രുവരി 28ന് പ്രഖ്യാപിക്കുന്നതായിരിക്കും
- രണം മൂവി ടീം