- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജ് ആരാധകർക്ക് ആവേശമായി രണത്തിന്റെ ടൈറ്റിൽ ട്രാക്ക് വീഡിയോ ഗാനം; ഇനിയെന്ന് കാണും ഞാൻ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം
പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. 'ഇനിയെന്ന് കാണും ഞാൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ശ്രാവൺ, ജേക്ക്‌സ് ബിജോയ്, നേഹ.എസ്.നായർ തുടങ്ങിയവരാണ്. ജേക്ക്‌സ് ബിജോയുടെതാണ് സംഗീതം.ക്വീനിന് ശേഷം ജേക്ക്‌സ് സംഗീതം നിർവഹിക്കുന്ന ചിത്രം കൂടിയാണ് രണം. നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷ തൽവാറാണ് നായിക. കൂടാതെ റഹ്മാൻ, ഇഷ തൽവാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മുംബയ് പൊലീസിന് ശേഷം പൃഥ്വിയും റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് രണം. ആക്ഷന് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ക്രിസ്റ്റിയൻ ബ്രൂനൈറ്റിയാണ്. പൂർണമായും വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രമാണ് രണം. അമേരിക്കൻ നഗരങ്ങളായ ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. 'ഇനിയെന്ന് കാണും ഞാൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ശ്രാവൺ, ജേക്ക്‌സ് ബിജോയ്, നേഹ.എസ്.നായർ തുടങ്ങിയവരാണ്. ജേക്ക്‌സ് ബിജോയുടെതാണ് സംഗീതം.ക്വീനിന് ശേഷം ജേക്ക്‌സ് സംഗീതം നിർവഹിക്കുന്ന ചിത്രം കൂടിയാണ് രണം.
നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷ തൽവാറാണ് നായിക. കൂടാതെ റഹ്മാൻ, ഇഷ തൽവാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മുംബയ് പൊലീസിന് ശേഷം പൃഥ്വിയും റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് രണം.
ആക്ഷന് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ക്രിസ്റ്റിയൻ ബ്രൂനൈറ്റിയാണ്.
പൂർണമായും വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രമാണ് രണം. അമേരിക്കൻ നഗരങ്ങളായ ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.