- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺബീറുമായി പ്രണയമില്ലായിരുന്നുവെന്ന് ദീപികയുടെ വെളിപ്പെടുത്തൽ; ഉണ്ടായിരുന്നത് ഓൺസ്‌ക്രീൻ കെമിസ്ട്രി; പുതിയ ചിത്രമായ തമാശയും ആളെക്കൂട്ടുമെന്ന് ബോളിവുഡ് സുന്ദരി
ഒരു കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട രൺബീർ കപൂർ- ദീപിക പദുക്കോൺ പ്രണയവാർത്തയ്ക്ക് വീണ്ടു വിശദീകരണവുമായി പ്രണയകഥയിലെ നായിക ദീപിക തന്നെ രംഗത്ത്. മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നതു പോലെ താനും രൺബീറുമായി ഒരിക്കലും പ്രണയമുണ്ടായിരുന്നില്ലെന്നാണ് ദീപിക വെളിപ്പെടുത്തുന്നത്. രൺബീറുമായി മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രിയുണ്ടെന്നും അതാണ്
ഒരു കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട രൺബീർ കപൂർ- ദീപിക പദുക്കോൺ പ്രണയവാർത്തയ്ക്ക് വീണ്ടു വിശദീകരണവുമായി പ്രണയകഥയിലെ നായിക ദീപിക തന്നെ രംഗത്ത്. മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നതു പോലെ താനും രൺബീറുമായി ഒരിക്കലും പ്രണയമുണ്ടായിരുന്നില്ലെന്നാണ് ദീപിക വെളിപ്പെടുത്തുന്നത്. രൺബീറുമായി മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രിയുണ്ടെന്നും അതാണ് പ്രണയമായി മിക്കവരും തെറ്റിദ്ധരിച്ചതെന്നുമാണ് ബോളിവുഡ് സുന്ദരി ഇപ്പോൾ പറയുന്നത്.
'യേ ജവാനി ഹേ ദീവാനി'യിലാണ് രൺബീറും ദീപികയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രൊമോഷണൽ സമയത്ത് ഇരുവരുടേയും പ്രണയ വാർത്തകളായിരുന്നു മാദ്ധ്യമങ്ങളിൽ നിറയെ. ഒരു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞെന്നായിരുന്നു നേരത്തെയുള്ള ഗോസിപ്പുകൾ. ഇംതിയാസ് അലിയുടെ റൊമാന്റിക് ചിത്രം 'തമാശ'യിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം. തമാശയിൽ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പഴയ പ്രണയകാലം പൊടിതട്ടിയെടുക്കാൻ ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഇതിനിടെയാണ് ദീപികയുടെ പ്രതികരണം.
'ഞങ്ങൾക്കിടയിൽ ഏത് തരത്തിലുള്ള ബന്ധമാണെന്നാണ് എല്ലാവർക്കുമറിയേണ്ടത്. ഓൺസ്‌ക്രീനിൽ ഞങ്ങൾക്കിടയിൽ മികച്ചൊരു കെമിസ്ട്രിയുണ്ട്. അതിനപ്പുറം ഒന്നുമില്ല'. ദീപിക പറഞ്ഞു. 'ഞങ്ങൾ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ് അതിനുദാഹരണം. ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം യേ ജവാനി ഹേ ദീവാനി സൂപ്പർ ഹിറ്റായിരുന്നു. വരാനിരിക്കുന്ന തമാശയും തിയേറ്ററുകളിൽ ആളെകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.' പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ ദീപിക പറഞ്ഞു.
റോക്ക്സ്റ്റാർ കണ്ടശേഷം രൺബീർ- ഇംതിയാസ് ചിത്രത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യും മുമ്പ് ലവ് ആജ് കല്ലിൽ എന്നെ കാസ്റ്റ് ചെയ്ത ആളാണ് ഇംതിയാസ്. ആ ബഹുമാനവും തനിക്ക് ഇംതിയാസിനോടുണ്ട്. വെയ്ക്ക് അപ്പ് സിദ്ധ് ഒരുക്കിയ അയന്റെ ചിത്രത്തിൽ രൺബീറിനൊപ്പം അഭിനയിക്കണമെന്നതും മറ്റൊരു ആഗ്രഹമാണെന്നും ദീപിക പറഞ്ഞു.