ബോളിവുഡിലെ പ്രണയജോഡികളായ രൺബീർ കബീറും, കത്രീന കൈഫുംഎന്നും പാപ്പരാസികളുടെ കണ്ണിലെ കരടാണ്. ഇരുവരും അടിച്ച് പിരിഞ്ഞുവെന്ന് പറഞ്ഞ പാപ്പരാസികൾക്ക് മറുപടിയായി ക്രിസ്തുമസ് ഇരുവരും ഒന്നിച്ചാഘോഷിച്ച ഫോട്ടോകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ചുംബന സീനും പകർത്തിയിരിക്കുകയാണ് പാപ്പരാസികൾ.

രൺബീറിന്റെ ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് പാപ്പരാസികൾ ചുംബനരംഗം പകർത്തിയത്. ഫിത്തൂർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് കത്രീന എത്തിയത്. രാത്രി മുഴുവൻ കത്രീനയെ കാത്ത് രൺബീർ ഇരിക്കുകയായിരുന്നെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കത്രീന എത്തിയ ഉടൻ ആലിംഗനം ചെയ്ത് ചുംബിച്ചെന്നും ഏകദേശം അരമണിക്കൂറോളം ഇവർ സംസാരിച്ചിരുന്നെന്നും പാപ്പരാസികൾ പറയുന്നു.മുംബൈ ബാന്ദ്ര കാർട്ടർ റോഡിലെ കടലിനഭിമുഖമായ പെന്റ് ഹൗസിലേക്ക് ഇരുവരും താമസം മാറ്റിയത് വാർത്തായായിരുന്നു. 15 ലക്ഷം രൂപയാണ് മാസവാടക.