- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം പൊളിഞ്ഞ രൺബീർ കത്രീന ജോഡികൾക്ക് ഡിമാന്റ് പോയോ? കരാർ ഉറപ്പിച്ച പരസ്യ കമ്പനി താരജോഡികളെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്; താരങ്ങൾക്ക് നഷ്ടമായത് കോടികൾ
ഏറെ കൊട്ടിഘോഷിച്ച ബോളിവുഡിലെ പ്രണയ ജോഡികളായ രൺബിറും കത്രീനയും രണ്ട് വഴിക്ക് പിരിഞ്ഞത് അടുത്തിടെയാണ്. ഇരുവരും ഇരുവഴിക്കായതോടെ താരങ്ങൾക്ക് ഡിമാന്റ് കുറഞ്ഞെന്നാണ് പുതിയ റിപ്പോർട്ട്. മാത്രമല്ല താരങ്ങൾക്ക് കോടികളുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്്. ഒരു പ്രശസ്ത ഷാംപൂ ബ്രാന്റിന്റെ പരസ്യത്തിലേക്ക് രൺബീർകത്രീന ജോടിയെ പരിഗണിച
ഏറെ കൊട്ടിഘോഷിച്ച ബോളിവുഡിലെ പ്രണയ ജോഡികളായ രൺബിറും കത്രീനയും രണ്ട് വഴിക്ക് പിരിഞ്ഞത് അടുത്തിടെയാണ്. ഇരുവരും ഇരുവഴിക്കായതോടെ താരങ്ങൾക്ക് ഡിമാന്റ് കുറഞ്ഞെന്നാണ് പുതിയ റിപ്പോർട്ട്. മാത്രമല്ല താരങ്ങൾക്ക് കോടികളുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്്.
ഒരു പ്രശസ്ത ഷാംപൂ ബ്രാന്റിന്റെ പരസ്യത്തിലേക്ക് രൺബീർകത്രീന ജോടിയെ പരിഗണിച്ചിരുന്നു. ഉൽപന്നത്തിനായി കോടികളുടെ കരാറാണ് കമ്പനി തയ്യാറാക്കിയിരുന്നത്. രൺബീർകത്രീന ജോടികളുടെ യഥാർഥ ജീവിതത്തിലെ ഇഴയടുപ്പം തങ്ങളുടെ ഉൽപന്നത്തിന്റെ പ്രചരണത്തിനായി ഉപയോഗപ്പെടുത്താനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാൽ ഇവർ അപ്രതീക്ഷിതമായി വേർപിരിഞ്ഞതോടെ കത്രീനയുമായുള്ള കരാറുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് കമ്പനിയെന്നാണ് റിപ്പോർട്ട്.
പക്ഷേ രൺബീറിനെ തഴയുന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. യഥാർഥ ജീവിതത്തിൽ വേർപിരിഞ്ഞവർ പരസ്യത്തിൽ ഒന്നിച്ചാൽ ഉൽപ്പന്നത്തിന്റെ പ്രചാരണം ഏൽക്കില്ലെന്നാണ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന്റെ നിരീക്ഷണം.
രൺബീർകത്രീന ജോടിക്ക് പകരം ഭാര്യാ ഭർത്താക്കന്മാരായ സെയ്ഫ് അലി ഖാൻകരീന കപൂർ ജോടിയെ കമ്പനി ലക്ഷ്യം വയ്ക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബർഫി സംവിധായകൻ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ രൺബീർകത്രീന ജോടി സ്‌ക്രീനിൽ എത്തേണ്ടിയിരുന്ന ജഗ്ഗ ജസൂസിന്റെ ഭാവിയും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിസന്ധിയിലാണെന്നും സൂചനയുണ്ട്.