- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് ഇണക്കുരുവികൾ ഇനി രണ്ട് വഴിക്ക്; രൺബീറിന്റെയും കത്രീനയുടെയും വേർപിരിയൽ ഉറപ്പിച്ചു; രൺബീർ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെന്ന് സൂചന; ആറ് വർഷം നീണ്ട പ്രണയ ബന്ധത്തിലെ വില്ലത്തി ദീപികയോ?
ബോളിവുഡിലെ ഇണക്കുരുവികൾ ആയി പാറി നടന്ന രൺബീർ കപൂറും കത്രീന കൈഫിന്റെ വേർപിരിയൽ ഉറപ്പായതായി റിപ്പോർട്ട്. ഇരുവരും പിരിയാൻ ഒരുങ്ങുന്ന എന്ന തരത്തിൽ ഏറെ നാളായി ഗോസിപ്പ് കോളങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരുവരും വേർപിരിയുന്നുവെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചന നല്കിയതോടെയാണ് ആറ് വർഷം നീണ്ട പ്രണയ ബന്ധത്ത
ബോളിവുഡിലെ ഇണക്കുരുവികൾ ആയി പാറി നടന്ന രൺബീർ കപൂറും കത്രീന കൈഫിന്റെ വേർപിരിയൽ ഉറപ്പായതായി റിപ്പോർട്ട്. ഇരുവരും പിരിയാൻ ഒരുങ്ങുന്ന എന്ന തരത്തിൽ ഏറെ നാളായി ഗോസിപ്പ് കോളങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരുവരും വേർപിരിയുന്നുവെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചന നല്കിയതോടെയാണ് ആറ് വർഷം നീണ്ട പ്രണയ ബന്ധത്തിന് അവസാനമായത്.
ഒന്നിച്ചു താമസം തുടങ്ങിയ ഇരുവർക്കുമിടയിൽ ഒന്നുചേരാനാകാത്തവിധം ചില പ്രശ്‌നങ്ങൾ ഉടലെടുത്തെന്നും മുൻകാമുകിയായ ദീപിക പദുക്കോൺ ആണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ നിന്നും രൺബീർ സ്വന്തം വീട്ടിലേക്ക് മാറികഴിഞ്ഞതായും റിപ്പോർട്ടുണ്ട്. കത്രീന ഇപ്പോഴും അതേവീട്ടിലാണ് താമസം.
അടുത്തിടെ ഒരു ചിത്രത്തിനായി രൺബീർ ദീപികയുമായി കൂടുതൽ അടുത്തിടപഴകിയതും സുഹൃദ്ബന്ധം ഉടലെടുത്തതും കാരണമാകാമെന്ന് റിപ്പോർട്ടിലുണ്ട്. ഇംതിയാസ് അലിയുടെ തമാശ എന്ന പുതിയ സിനിമയിൽ പിണക്കമെല്ലാം മറന്ന് ആണ് ദീപികയും രൺബീറും ഇഴചേർന്ന് അഭിനയിച്ചത്. ഇരുവരുടെയും ഒന്നിലധികം ലിപ്‌ലോക്കുകളും ചിത്രത്തിലുണ്ടായിരുന്നു. കരിയറിൽ രൺബീർ വൻ തകർച്ച നേരിട്ട സമയത്താണ് മുൻകാമുകി ദീപികയുമൊത്തുള്ള തമാശ എന്ന സിനിമ ഹിറ്റായത്. സിനിമയുടെ വിജയാഘോഷം നടന്നപ്പോൾ അതിൽ കത്രീന പങ്കെടുത്തിരുന്നില്ല. അതിനു കാരണം കാമുകന്റെ മുൻകാമുകിയെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്.
പ്രണയബന്ധം വേർപെടുത്തുന്നതിന് മുൻപ് നടൻ സൽമാൻ ഖാനുമായി കത്രീന ഇതേക്കുറിച്ച് സംസാരിച്ചെന്നും വാർത്തകൾ വരുന്നുണ്ട്.രണ്ട് മണിക്കൂറോളം കത്രീന നടനും മുൻ കാമുകനുമായ സൽമാൻ ഖാനുമായി കാര്യങ്ങൾചർടച്ച ചെയ്തുവെന്നാണ് വിവരം. രൺബീറും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന അനുരാഗ് ബസു ചിത്രം ജഗ്ഗാ ജാസൂസിന്റെ ഷൂട്ടിങ് നിർത്തിവച്ചതിനു പിന്നിലും സല്ലുവാണെന്നാണ് സംസാരം.