- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലെ ഇണക്കുരുവികൾക്ക് സംവിധായകൻ അഭിഷേക് കപൂറിന്റെ വിലക്ക്; ഷൂട്ടിങ് സെറ്റിൽ കത്രീനയെ കാണാനെത്തുന്ന രൺബിറിനെ വിലക്കി സംവിധായകൻ
ബോളിവുഡിന്റെ ഇണക്കുരുവികളായ രൺബീർ കപൂർ കത്രിന കൈഫ് പ്രണയം എപ്പോഴും വാർത്തകളിലെ പ്രധാന ഇനമാണ്. ഇവരുടെ നൈറ്റ് ഔട്ടുകളും സിനിമ കാണലുമെല്ലാം,ഒരുമിച്ചുള്ള കറക്കവും, താമസവും എല്ലാം പാപ്പരാസികൾക്ക് എന്നും ചൂടുള്ള വാർത്തകളുമാണ്. പ്രണയജോഡികളാവട്ടെ പരസ്യമായി കറക്കവും പതിവാണ്. കത്രീന അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ രൺബീറും, രൺബീർ അ
ബോളിവുഡിന്റെ ഇണക്കുരുവികളായ രൺബീർ കപൂർ കത്രിന കൈഫ് പ്രണയം എപ്പോഴും വാർത്തകളിലെ പ്രധാന ഇനമാണ്. ഇവരുടെ നൈറ്റ് ഔട്ടുകളും സിനിമ കാണലുമെല്ലാം,ഒരുമിച്ചുള്ള കറക്കവും, താമസവും എല്ലാം പാപ്പരാസികൾക്ക് എന്നും ചൂടുള്ള വാർത്തകളുമാണ്.
പ്രണയജോഡികളാവട്ടെ പരസ്യമായി കറക്കവും പതിവാണ്. കത്രീന അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ രൺബീറും, രൺബീർ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ കത്രീനയും എത്തുകയാണ് പതിവ്. എന്നാൽ സംവിധായകൻ അഭിഷേക് കപൂർ ഇതിന് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇപ്പോൾ അഭിഷേകിന്റെ ചിത്രത്തിലാണ് കത്രീന അഭിനയിക്കുന്നത്. കശ്മീരിലാണ് ഷൂട്ടിങ്. ഷൂട്ടിംഗിനിടെ കത്രീനയെ കാണാൻ രൺബീർ എത്തുന്നത് ഒഴിവാക്കണമെന്നാണ് സംവിധായകന്റെ നിർദ്ദേശം.
ഫത്തൂർ എന്ന കത്രീനയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രൺബീർ എത്തേണ്ടെന്നാണ് സംവിധായകന്റെ നിർദ്ദേശം. മാത്രമല്ല ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നത് വരെ രൺബീർ കശ്മീരിലേയ്‌ക്കേ വരരുതെന്നാണ് സംവിധായകന്റെ നിർദ്ദേശം. കത്രീനയ്ക്കും രൺബീറിനും മാത്രമല്ല ചിത്രത്തിലെ അണിയറ പ്രവർത്തകർ ഉൾപ്പടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് സംവിധായകന്റെ നിർദ്ദേശം.
രേഖ, ആദിത്യ റോയ് കപൂർ എന്നിവരും ചിത്രത്തിൽ അഭിനിയക്കുന്നുണ്ട് . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആണ് കശ്മീരിൽ പുരോഗമിക്കുന്നത്. കത്രീനയ്ക്ക് വേണ്ടി കശ്മീരിൽ ഒരു ബംഗ്ലാവ് വാങ്ങാനുള്ള ശ്രമത്തിലാണ് രൺബീറെന്നും, അതിനായാണ് കാശ്മീരിൽ എത്തിയതെന്നും ഗോസിപ്പ് പരക്കുന്നുണ്ട്. ഇരുവർക്കും ഒഴിവുകാലം അവിടെ ചെലവഴിക്കാനാണ് ആഗ്രഹമെന്നുമാണ് പുതിയ വിവരം.